കെഎസ്ആര്‍ടിസിയുടെ കട്ടപ്പന-കമ്പംമെട്ട്-കമ്പത്തേയ്ക്കുള്ള അന്തര്‍സംസ്ഥാന ബസ് സര്‍വ്വീസ് പുനരാംഭിക്കണമെന്ന ആവശ്യം ശക്തമാക്കുന്നു. തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ സര്‍വ്വീസുകള്‍ നടത്തുമ്പോഴാണ് കെഎസ്ആര്‍ടിസിയ്ക്ക് ഏറ്റവും കൂടുതല്‍ വരുമാനം നല്‍കുന്ന അന്തര്‍ സംസ്ഥാനസര്‍വ്വീസ് പുനരാംഭിക്കുവാന്‍ വൈകുന്നത്. സംസ്ഥാനത്ത് മറ്റ് കേന്ദ്രങ്ങളില്‍ നിന്നും കഴിഞ്ഞ മാസം മുതല്‍ കെഎസആര്‍ടിസിയുടെ അന്തര്‍ സംസ്ഥാന സര്‍വ്വീസുകള്‍ പുനരാംഭിച്ചിട്ടും ഇതുവരെ കട്ടപ്പനയില്‍ നിന്നും കമ്പം, തേനി എന്നിവിടങ്ങളിലേയ്ക്ക് നടത്തി വന്നിരുന്ന സര്‍വ്വീസുകള്‍ ഇതുവരെ ആരംഭിച്ചിട്ടില്ല. ജില്ലയിലെ മൂന്നാര്‍, കുമളി എന്നിവിടങ്ങളില്‍ നിന്നും കമ്പത്തേയ്ക്കുളള സര്‍വ്വീസുകള്‍ പുനരാംഭിച്ചു കഴിഞ്ഞു. മൂന്നാറില്‍ നിന്നും ഏട്ടും, കുമളില്‍ നിന്നും രണ്ട് സര്‍വ്വീസുകളുമാണ് നിലവില്‍ പുനരാംഭിച്ചത്. കട്ടപ്പനയില്‍ നിന്നും ഗ്രാമപ്രദേശങ്ങളായ പുളിയന്‍മല, ചേറ്റുകൂഴി, കുഴിത്തൊളു, അന്യാര്‍തൊളു, മന്തിപ്പാറ, കമ്പംമെട്ട് വഴി കമ്പത്തേയ്ക്ക് ദിവസവും അതിരാവിലെ രാവിലെ 3.50‑നും, 5.30‑നും കെഎസ്ആര്‍ടിസി സര്‍വ്വീസുകള്‍ നടത്തിയിരുന്നത്. രണ്ട് സര്‍വീസുകളൂംകൂടി ഒരു ദിവസം ഒന്‍പത് ട്രിപ്പുകള്‍ നടത്തിയിരുന്നത്. ഇത് ഗ്രാമീണമേഖലയിലെ ജനങ്ങളുടെ യാത്രക്ലേശത്തിന് ഒരു പരിധിവരെ പരിഹാരമായിരുന്നു. എന്നാല്‍ കോവിഡ് എത്തിയതോടെ ഈ ട്രിപ്പുകള്‍ മുടങ്ങി. കോവിഡ് ഇളവ് എത്തിയതോടെ തമിഴ്‌നാട്ടില്‍ നിന്നും കമ്പം വഴിയും ബോഡിമെട്ട് വഴിയും കേരളത്തിലേയ്ക്ക് തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ ബസുകള്‍ ട്രിപ്പുകള്‍ ആരംഭിച്ചു കഴിഞ്ഞു. ജീവനക്കാരുടെ കുറവും ശബരിമല തീര്‍ത്ഥാടനത്തിന്റെ ഭാഗമായി ബസുകളുടെ കുറവും സര്‍വ്വീസ് പുനരാംഭിക്കുവാന്‍ വൈകുവാന്‍ കാരണമെന്ന് കെഎസ്ആര്‍ടിസി അധികൃതര്‍. വിവിധ സംസ്ഥാനങ്ങളില്‍ പഠിക്കുന്നവര്‍ക്കും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും സാധനങ്ങള്‍ എത്തിച്ച് കച്ചവടം നടത്തുന്നവര്‍ക്കും ആശുപത്രി, വിനോദസഞ്ചാരത്തിനും മറ്റുമായി പോകുന്നവര്‍ക്കും ഈ ബസ് സര്‍വ്വീസുകള്‍ വളരെ സഹായകരമായിരുന്നു ഹൈറേഞ്ച് നിവാസികള്‍ക്ക്. ഇവ എത്രയും വേഗം പുനരാംഭിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
english summary;Inter-state KSRTC services should be resumed
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.