റിപ്പോ നിരക്ക് കാല്‍ ശതമാനം കുറച്ച് ആര്‍ബിഐ. ഇതോടെ നിരക്ക് ആറ് ശതമാനത്തിലേക്ക് എത്തി. ഭവന വാഹന വായ്പകളിലടക്കം ഇതോടെ പലിശഭാരം കുറയും. പലിശ നിരക്കില്‍ 25 ബേസിസ് പോയിന്റ് കുറവുവരുത്താനുള്ള തീരുമാനം ധനനയ സമിതി യോഗം ഐകകണ്ഠ്യേന അംഗീകരിക്കുകയായിരുന്നു. പലിശനിരക്ക് കുറയുന്നതോടെ വിപണിയിലേക്ക് കൂടുതല്‍ പണമെത്തും. നിലവില്‍ വിലക്കയറ്റം നാല് ശതമാനത്തില്‍ താഴെയാണ്. ഭക്ഷ്യ വിലക്കയറ്റവും ആശ്വാസകരമായ നിരക്കിലാണെന്ന് ആര്‍ബിഐ അവകാശപ്പെടുന്നു. തുടര്‍ച്ചയായ രണ്ടാം തവണയാണ് ആര്‍ബിഐ റിപ്പോ നിരക്ക് കുറയ്ക്കുന്നത്. നേരത്തെ 6.5 ഉണ്ടായിരുന്ന റിപ്പോ നിരക്കില്‍ നിന്ന് 25 പോയിന്റ് കുറച്ച് 6.25 ആക്കിയിരുന്നു.
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തുടക്കമിട്ട തീരുവ യുദ്ധം ആഗോള സാമ്പത്തിക രംഗത്ത് അനിശ്ചിതാവസ്ഥയ്ക്ക് വഴിവച്ചതോടെ നടപ്പുവര്‍ഷം ഇന്ത്യ പ്രതീക്ഷിക്കുന്ന വളര്‍ച്ചനിരക്ക് 6.5 ശതമാനമായി വെട്ടിക്കുറച്ചു. നടപ്പുവര്‍ഷം (2025–26) ഇന്ത്യ 6.7 ശതമാനം വളരുമെന്നായിരുന്നു ആര്‍ബിഐയുടെ മുന്‍ കണക്കുകൂട്ടല്‍. അതേസമയം, ലിക്വിഡിറ്റി അഡ്‌ജസ്‌റ്റ്‌മെന്റ് ഫെസിലിറ്റിക്ക് കീഴിലുള്ള സ്റ്റാൻഡിങ് ഡെപ്പോസിറ്റ് ഫെസിലിറ്റി (എസ്ഡിഎഫ്) നിരക്ക് 5.75 ശതമാനമായും മാർജിനൽ സ്റ്റാൻഡിങ് ഫെസിലിറ്റി നിരക്ക് (എംഎസ്എഫ്) 6.25 ശതമാനമായും ക്രമീകരിച്ചതായും ആര്‍ബിഐ ഗവർണർ സഞ്ജയ് മൽഹോത്ര അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.