ബംഗ്ലാദേശില്‍ ഡോ. മുഹമ്മദ് യൂനസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്തു. ബംഗ്ലാഭവനില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീൻ അംഗങ്ങള്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. വിദ്യാര്‍ത്ഥി നേതാക്കളായ നഹിദ് ഇസ്ലാം, ആസിഫ് മഹമൂദ് എന്നിവരുപ്പെടെ 15 അംഗങ്ങളാണ് ഇടക്കാല സര്‍ക്കാരിലുള്ളത്.
സായുധ സേനാ മേധാവികളുമായും സിവിൽ സൊസൈറ്റി അംഗങ്ങളുമായും വിദ്യാർത്ഥി നേതാക്കളുമായും മുഹമ്മദ് യൂനസ് നടത്തിയ കൂടിക്കാഴ്ചയിലാണ് അംഗങ്ങളെ തീരുമാനിച്ചത്. രാഷ്ട്രീയ നേതാക്കളെ ഉൾപ്പെടുത്തില്ലെന്ന് കരസേനാ മേധാവി വക്കര്‍ ഉസ് സമാന്‍ നേരത്തെ അറിയിച്ചിരുന്നു. ബംഗ്ലാദേശിന്റെ രണ്ടാം സ്വാതന്ത്ര്യപ്പിറവി സംഭവിച്ചു. ക്രമസമാധാനം പുനഃസ്ഥാപിക്കുന്നതിനാണ് മുന്‍ഗണനയെന്ന് സത്യപ്രതിജ്ഞാ ചടങ്ങിന് ശേഷം മുഹമ്മദ് യൂനസ് പറഞ്ഞു. കാവൽസർക്കാർ ഏതാനും മാസത്തിനകം പൊതുതെരഞ്ഞെടുപ്പ് നടത്തുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
English Summary: Interim Government in Bangladesh Sworn
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.