21 September 2024, Saturday
KSFE Galaxy Chits Banner 2

ചിത്രകാരൻ സി ബി ഷിബുവിന് അന്താരാഷ്ട്ര ബഹുമതി

Janayugom Webdesk
കൊച്ചി
April 18, 2022 7:02 pm

പ്രശസ്ത ചിത്രകാരനും കാർട്ടൂണിസ്റ്റുമായ സി ബി ഷിബുവിന് അന്താരാഷ്ട്ര ബഹുമതി. ഗ്രീസിന്റെ തലസ്ഥാനമായ ഏദൻസിലെ ഡാഫ്നി ‑യ്മിട്ടൊസ് മുനിസിപ്പാലിറ്റിയുടെ ഒൻപതാമത് ഇന്റർനാഷണൽ കാർട്ടൂൺ എക്സിബിഷനിലാണ് എറണാകുളം ചെറായി സ്വദേശിയായ ചിത്രകാരൻ ഷിബുവിന് മെറിറ്റ് അവാർഡ് ലഭിച്ചത്. ലോകത്തെ വിവിധ രാജ്യങ്ങളിൽ നിന്നുമുള്ള പത്തുപേർക്കാണ് ഈ അംഗീകാരം ലഭിച്ചിട്ടുള്ളത്. ഇന്ത്യയിൽ നിന്നും ഷിബുവിന് മാത്രമാണ് ഈ ബഹുമതി. “പരിസ്ഥിതിയും കാലാവസ്ഥ വ്യതിയാനവും എന്ന വിഷയത്തിലാണ് മത്സരം.

ഷിബുവിന്റെ “വരൾച്ച ” എന്ന ജലഛായ ചിത്രത്തിനാണ് ബഹുമതി ലഭിച്ചത്. പ്രശസ്തി പത്രവും ഫലകവും ആൽബവുമാണ് പുരസ്കാരമായി ലഭിക്കുന്നത്. മെയ് 12 വരെ ഏദൻസിൽ പ്രദർശനം തുടരുമെന്ന് ഷിബു പറഞ്ഞു. തുർക്കി, സ്പെയിൻ, ഉറുഗോ, സെർബിയ, ഇറാൻ, ചൈന, കൊളംബിയ, ബെൽജിയം എന്നിവിടങ്ങളിൽ നിന്നുള്ള ചിത്രകാരന്മാരുമാണ് ഇതിനൊപ്പം ബഹുമതിക്ക് അർഹരായത്.

ഹിന്ദുസ്ഥാൻ ടൈംസ് ദേശീയ അംഗീകാരം, ചൈനയിൽ നിന്നും പ്രത്യേക സമ്മാനം, തെക്കൻ കൊറിയയിൽ നിന്നും നാലു തവണ ഓണററബിൾ ബഹുമതി, 2007 ൽ തുർക്കിയിൽ നടന്ന അന്തർദേശീയ കാർട്ടൂൺ മത്സരത്തിൽ മൂന്നാം സ്ഥാനം, 2018 ൽ ജെറുസലേം ഇന്റർനാഷണൽ കാർട്ടൂൺ മത്സരത്തിൽ മൂന്നാം സ്ഥാനം, 2019 ൽ ഡൽഹിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലിവർ ആൻഡ് ബിലിയറി സയൻസ് നടത്തിയ അന്തർദേശീയ കാർട്ടൂൺ മത്സരത്തിൽ മൂന്നാം സ്ഥാനം ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ ഈ ചിത്രകാരനെ തേടിയെത്തിയിട്ടുണ്ട്. ചെറായി ചെറിയ പാടത്ത് പരേതനായ സി എൻ ബാലന്റെയും ശാന്തമണിയുടെയും മകനാണ്.

Eng­lish summary;International Award for draw­ing artist CB Shibu

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.