കമ്മ്യൂണിസ്റ്റ്, വര്‍ക്കേഴ്സ് പാര്‍ട്ടികളുടെ 23ാമത് സാര്‍വദേശീയ സമ്മേളനം 20 മുതല്‍ 22 വരെ തുര്‍ക്കിയിലെ ഇസ്മിറില്‍ നടക്കും. മുതലാളിത്തത്തെയും സാമ്രാജ്യത്വത്തെയും നേരിടുന്നതിനുള്ള രാഷ്ട്രീയ, ആശയ പോരാട്ടം എന്നതാണ് ഇത്തവണത്തെ സമ്മേളന മുദ്രാവാക്യം.
ചൂഷണം, അടിച്ചമർത്തല്‍, സാമ്രാജ്യത്വ കുപ്രചരണങ്ങള്‍, വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്കെതിരായ പോരാട്ടത്തിൽ തൊഴിലാളിവർഗത്തെയും യുവജനങ്ങള്‍, മഹിളകള്‍, ബുദ്ധിജീവികള്‍ എന്നിവരെ ബോധവല്‍ക്കരിക്കുവാനും അണിനിരത്തുന്നതിനുമുള്ള പ്രവര്‍ത്തനങ്ങള്‍, തൊഴിലാളികളുടെയും ജനങ്ങളുടെയും സാമൂഹികവും ജനാധിപത്യപരവുമായ അവകാശങ്ങള്‍ക്കു വേണ്ടിയുള്ള സമരങ്ങള്‍ എന്നിവ ചര്‍ച്ച ചെയ്യും.
പുതിയ യുദ്ധാന്തരീക്ഷം വളര്‍ന്നുവന്നിരിക്കുന്ന സാഹചര്യത്തില്‍ സൈനികതയ്ക്കും യുദ്ധത്തിനുമെതിരെ സമാധാനത്തിനും സോഷ്യലിസത്തിനും വേണ്ടി എന്ന വിഷയവും ചര്‍ച്ചാവിഷയമാകും. സിപിഐയെ പ്രതിനിധീകരിച്ച് കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം ഡോ. ബാല്‍ ചന്ദ്ര കാംഗോ പങ്കെടുക്കും. നൂറോളം രാജ്യങ്ങളില്‍ നിന്നുള്ള പാര്‍ട്ടി പ്രതിനിധികള്‍ ത്രിദിന സമ്മേളനത്തിനെത്തും.
English Summary: International Conference of Communist and Workers’ Parties in Turkey from 20
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.