മികച്ച ക്രാഫ്റ്റ് വില്ലേജിനുള്ള ഇന്റർനാഷണൽ ക്രാഫ്റ്റ് അവാർഡ് കോവളത്തെ കേരള ആർട്ട്സ് ആൻഡ് ക്രാഫ്റ്റ്സ് വില്ലേജിന്. ഇന്റർനാഷണൽ ക്രാഫ്റ്റ്സ് കൗൺസിൽ നൽകുന്ന 2021ലെ മികച്ച ക്രാഫ്റ്റ് വില്ലേജിനുള്ള അവാർഡാണിത്. ടൂറിസം വകുപ്പിന് വേണ്ടി ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയാണ് കോവളത്തെ കേരള ആർട്ട്സ് ആൻഡ് ക്രാഫ്റ്റ്സ് വില്ലേജ് ഏറ്റെടുത്തു നടത്തുന്നത്. ഇന്റർനാഷണൽ ഡെൽഫിക് കൗൺസിൽ സെക്രട്ടറി ജനറൽ രമേഷ് പ്രസന്ന അവാര്‍ഡ് സമ്മാനിച്ചു. ക്രാഫ്റ്റ്സ് വില്ലേജിനു വേണ്ടി ചീഫ് ഓപ്പറേറ്റിങ് ഓഫീസർ ടി യു ശ്രീപ്രസാദ് പുരസ്കാരം ഏറ്റുവാങ്ങി. ഡൽഹിയിൽ നടന്ന ഇന്ത്യ ക്രാഫ്റ്റ് വീക്കിന്റെ വേദിയിലാണ് സമ്മാനദാനം നടന്നത്.
English Summary: International Craft Award for Best Craft Village goes to Kerala Arts and Crafts Village, Kovalam
You may also like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.