13 January 2026, Tuesday

Related news

December 8, 2025
November 22, 2025
November 13, 2025
October 18, 2025
September 30, 2025
September 25, 2025
September 17, 2025
August 18, 2025
August 17, 2025
August 12, 2025

അന്താരാഷ്ട്ര മ്യൂസിയം ദിനാചരണം: ചിത്രരചനാ മത്സരം നടത്തി

വിദ്യാർഥികൾ ചരിത്രബോധമുള്ളവരായി വളരണം: മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി
Janayugom Webdesk
കണ്ണൂർ
May 25, 2025 8:16 am

വിദ്യാർഥികൾ ചരിത്രബോധമുള്ളവരായി വളരണമെന്ന് മ്യൂസിയം, പുരാവസ്തു, പുരാരേഖ, രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പറഞ്ഞു. അന്താരാഷ്ട്ര മ്യൂസിയം ദിനാചാരണത്തിന്റെ ഭാഗമായി പയ്യാമ്പലം ഓടം കൈത്തറി മ്യൂസിയത്തിൽ സംഘടിപ്പിച്ച ചിത്രരചനാമത്സരം ഉദ്ഘാടനം ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. മന്ത്രി ഗാന്ധിജിയുടെ ചിത്രം വരച്ചാണ് ഉദ്ഘാടനം നിർവഹിച്ചത്. മ്യൂസിയങ്ങളും ചരിത്ര രേഖകളും പരിപാലിക്കണമെന്നും ചരിത്രത്തിന്റെ ഭാഗമായി നാം സഞ്ചരിക്കണമെന്നും മന്ത്രി പറഞ്ഞു. വർഗീയത നിറഞ്ഞ മനസ്സ് ആരിലും ഉണ്ടാകരുത്. മദ്യത്തിനും മയക്കുമരുന്നിനും എതിരെയുള്ള ധാർമിക യുദ്ധം യുവ തലമുറ നടത്തണമെന്നും മന്ത്രി പറഞ്ഞു.

‘അതിവേഗത്തിൽ മാറിക്കൊണ്ടിരിക്കുന്ന സമൂഹങ്ങളിലെ മ്യൂസിയങ്ങളുടെ ഭാവി’ എന്നതാണ് ഈ വർഷത്തെ അന്താരാഷ്ട്ര മ്യൂസിയം ദിനത്തിന്റെ പ്രമേയം. മ്യൂസിയവുമായി ബന്ധപ്പെട്ട വിഷയത്തിൽ നടത്തിയ ചിത്രരചനാ മത്സരത്തിൽ എൽ പി വിഭാഗത്തിൽ നിന്നും 147 വിദ്യർഥികളും യു പി വിഭാഗത്തിൽ നിന്നും 39 പേരും ഹൈസ്‌കൂൾ തലത്തിൽ 30 പേരും പങ്കെടുത്തു. കണ്ണൂർ കോർപ്പറേഷൻ മേയർ മുസ്‌ലിഹ് മഠത്തിൽ അധ്യക്ഷനായി. ഹാൻവീവ് ചെയർമാൻ ടി.കെ ഗോവിന്ദൻ, കേരള ദിനേശ് ചെയർമാൻ എം.കെ ദിനേശ് ബാബു, മ്യൂസിയം-മൃഗശാല വകുപ്പ് ഡയറക്ടർ പി.എസ് മഞ്ജുളാദേവി, വാർഡ് കൗൺസിലർ പി.വി ജയസൂര്യൻ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ പി.പി വിനീഷ്, കൈത്തറി മ്യൂസിയം സൂപ്രണ്ട് പി.എസ് പ്രിയരാജൻ എന്നിവർ സംസാരിച്ചു.

Kerala State - Students Savings Scheme

TOP NEWS

January 13, 2026
January 13, 2026
January 13, 2026
January 13, 2026
January 13, 2026
January 13, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.