23 December 2024, Monday
KSFE Galaxy Chits Banner 2

രാജ്യാന്തര ഹ്രസ്വ ചിത്രമേളക്ക് ഇന്ന് കൊടിയിറക്കം

Janayugom Webdesk
തിരുവനന്തപുരം
December 14, 2021 9:16 am

ആറുദിനങ്ങൾ നീണ്ട പതിമൂന്നാമത് രാജ്യാന്തര ഹ്രസ്വചലച്ചിത്രമേളക്ക് ഇന്ന് കൊടിയിറങ്ങും. പ്രധാന വേദിയായ ഏരീസ് പ്ലക്സ് എസ് എൽ തിയേറ്റർ സമുച്ചയത്തിൽ വൈകിട്ട് ആറിന് നടക്കുന്ന സമാപന സമ്മേളനം മന്ത്രി കെ എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. മന്ത്രി സജി ചെറിയാൻ അധ്യക്ഷനാകും. മന്ത്രിമാരായ കെ കൃഷ്‌ണൻ കുട്ടി, വി അബ്ദുറഹ്മാൻ, മേയർ ആര്യാ രാജേന്ദ്രൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ് കുമാർ, സാംസ്കാരിക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ്, രഞ്ജൻ പാലിത്ത്, ജൂറി ചെയർപേഴ്സൺ ലീനാ യാദവ്, നച്ചിമുത്തു, ഇഫാത് ഫാത്തിമ, ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ, വൈസ് ചെയർപേഴ്സൺ ബീനാ പോൾ, സെക്രട്ടറി അജോയി സി, എച്ച് ഷാജി എന്നിവർ പങ്കെടുക്കും. ചടങ്ങിൽ മേളയിലെ വിവിധ വിഭാഗങ്ങളിലെ ജേതാക്കൾക്കുള്ള പുരസ്കാരങ്ങൾ വിതരണം ചെയ്യും. തുടർന്ന് വിജയചിത്രങ്ങൾ പ്രദർശിപ്പിക്കും.

19 വിഭാഗങ്ങളിലായി 220 സിനിമകളും വീഡിയോകളും പ്രദർശിപ്പിച്ച മേളയിൽ എട്ടു മലയാള ചിത്രങ്ങൾ ഉൾപ്പെടെ ഇന്ന് 27 ചിത്രങ്ങൾ പ്രദർശിപ്പിക്കും. ജയൻ മങ്ങാട് സംവിധാനം ചെയ്‌ത തീയാട്ടം, സജീദ് നടുത്തൊടിയുടെ ബാംബൂ ബാലഡ്സ് തുടങ്ങിയ ചിത്രങ്ങൾ ഫോക്കസ് ഷോർട്ട് ഡോക്യുമെന്ററി വിഭാഗത്തിലാണ് പ്രദർശിപ്പിക്കുക. അൻസാറുള്ള അനസ് സംവിധാനം ചെയ്‌ത വിശുദ്ധ അറാപ്പിയുടെ ഒന്നാം അത്ഭുത പ്രവൃത്തി, അർജുൻ കെ സംവിധാനം ചെയ്‌ത രണ്ടു മരണങ്ങൾ ‚ഗബ്രിയേൽ തേജ്ദോർ സംവിധാനം ചെയ്‌ത കൊമ്പിനട്ട് ‚ചൈനീസ് ചിത്രമായ ഡാർക്ക് റെഡ് ഫോറസ്റ്റ്, പ്രിസം തുടങ്ങിയ ചിത്രങ്ങളുടെ ആദ്യ പ്രദർശനവും ചുറ്റ്, ലൈറ്റ്, ഡസ്ക് എന്നീ മലയാള ചിത്രങ്ങളുടെ പുനഃപ്രദർശനവും ഇന്ന് ഉണ്ടാകും. വിവിധ വിഭാഗങ്ങളിലായി 71 മത്സരചിത്രങ്ങളാണ് മേളയിൽ പ്രദർശിപ്പിച്ചത്. പ്രമേയം കൊണ്ടും അവതരണം കൊണ്ടും ശ്രദ്ധേയമായ ആനിമേഷൻ ചിത്രങ്ങൾ ‚മ്യൂസിക്ക് വീഡിയോകൾ ഏകാന്തതയും അതിജീവനവും എന്ന വിഭാഗത്തിൽ ഉൾപ്പെട്ട 10 ചിത്രങ്ങൾ ‚അൻപതോളം വനിതകളുടെ ചിത്രങ്ങൾ എന്നിവ മേളയിൽ പ്രേക്ഷക പ്രീതി നേടി.

eng­lish sum­ma­ry; Inter­na­tion­al Short Film Fes­ti­val kicks off today

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.