അന്താരാഷ്ട്ര വിമാനത്താവളങ്ങളിലെ കോവിഡ് മാനദണ്ഡങ്ങള്‍ പുതുക്കി കേന്ദ്ര സര്‍ക്കാര്‍. ഇനി മുതല്‍ എയർ സുവിധ പോർട്ടലിൽ അന്താരാഷ്ട്ര യാത്രക്കാർ കോവിഡ് വാക്സിനേഷനായുള്ള ഡിക്ലറേഷന്‍ ഫോമുകൾ പൂരിപ്പിക്കേണ്ട ആവശ്യമില്ലെന്ന് സർക്കാർ അറിയിച്ചു. പുതുക്കിയ മാര്‍ഗ്ഗനിര്‍ദ്ദേശം അർദ്ധരാത്രി മുതൽ നിലവിൽ വരും. ആഗോള തലത്തില്‍ കോവിഡ് കുറഞ്ഞുവരുന്ന പ്രവണത നിലനില്‍ക്കുന്നതിനാല്‍ ഇന്ത്യയിലേക്ക് എത്തുന്ന വിമാന യാത്രക്കാര്‍ കേന്ദ്ര സര്‍ക്കാരിന്റെ സുവിധ പോര്‍ട്ടല്‍ സ്റ്റാന്‍ഡില്‍ സെല്‍ഫ് ഡിക്ലറേഷന്‍ ഫോം പൂരിപ്പിക്കേണ്ടതില്ലെന്ന് വ്യോമയാന മന്ത്രാലയം പുറത്തിറക്കിയ നിര്‍ദ്ദേശത്തില്‍ പറയുന്നു. അതേസമയം, കോവിഡ് സാഹചര്യം കണക്കിലെടുത്ത് ആവശ്യമെങ്കിൽ ചട്ടം പുനഃപരിശോധിക്കാമെന്ന് കേന്ദ്രം അറിയിച്ചു.
English Summary: International Travelers’ Covid Declaration Certificate: Center Revised Guidelines, Effective Tonight
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.