മുഖ്യമന്ത്രി പറഞ്ഞതെന്ന തരത്തിൽ ‘ദ ഹിന്ദു’ ദിനപത്രത്തില്‍ അഭിമുഖം വന്നത് മാധ്യമ ധർമ്മത്തിന് നിരക്കാത്ത കാര്യമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. ചില വാചകങ്ങൾ ഒളിച്ചു കടത്തിയവർ കുറ്റക്കാരാണെന്നും ബിന്ദു വിമർശിച്ചു. തെറ്റായ അഭിമുഖം നൽകിയത് അങ്ങേയറ്റം പ്രതിഷേധാർഹമാണ്. മുഖ്യമന്ത്രിയോടും ജനതയോടും ചെയ്ത മഹാ അപരാധമാണത്. മുഖ്യമന്ത്രിയുടെ ഭാഗത്തു നിന്ന് അങ്ങനെ ഒരു പരാമർശം ഉണ്ടാകില്ല. അന്വേഷിച്ച് കണ്ടത്തി നടപടി എടുക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.