22 January 2026, Thursday

Related news

January 19, 2026
January 16, 2026
January 14, 2026
January 13, 2026
January 11, 2026
January 8, 2026
January 5, 2026
December 24, 2025
December 23, 2025
December 20, 2025

മദ്യപിച്ചെത്തി പന്ത്രണ്ടുകാരന്റെ കഴുത്തിൽ വെട്ടുകത്തി കൊണ്ട് മുറിവേൽപ്പിച്ചു; അച്ഛൻ അറസ്റ്റിൽ

Janayugom Webdesk
വിയ്യൂർ
July 17, 2023 8:34 am

പന്ത്രണ്ടുവയസ്സുകാരന്റെ കഴുത്തിൽ വെട്ടുകത്തി ഉപയോഗിച്ച് മുറിവേൽപ്പിച്ച അച്ഛൻ അറസ്റ്റിൽ. ഗുരുതരമായി പരിക്കേറ്റ കുട്ടി തൃശ്ശൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. പ്രതി കുണ്ടുകാട് പനമ്പിള്ളി വാലത്ത് പ്രഭാതി(41)നെ വിയ്യൂർ പോലീസ് അറസ്റ്റ് ചെയ്തു.

ഞായറാഴ്‌ച രാവിലെ ഒന്പതരയോടെയാണ് സംഭവം. മദ്യലഹരിയിൽ കുട്ടിയുടെ അമ്മയെ ഉപദ്രവിക്കുന്നതിനിടെ അടുത്തുചെന്ന കുട്ടിയുടെ കഴുത്തിൽ പ്രതിയുടെ കൈയിലുണ്ടായിരുന്ന വെട്ടുകത്തിവെച്ച് വലിക്കുകയായിരുന്നു. കഴുത്തിൽ എട്ട് തുന്നലുണ്ട്.

നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് വിയ്യൂർ പോലീസെത്തി ഇയാളെ പിടികൂടി. മദ്യലഹരിയിൽ പോലീസിനെയും ആക്രമിക്കാൻ ശ്രമിച്ച പ്രതിയെ സാഹസികമായാണ് കീഴ്‌പ്പെടുത്തിയത്. ഇയാൾ പോക്സോ കേസിലും പ്രതിയാണ്.

eng­lish summary;Intoxicated, a twelve-year-old was stabbed in the neck with a machete; Father arrested

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.