23 January 2026, Friday

വീടിനുള്ളില്‍ അപചരിതന്‍; നിലവിളികേട്ടെത്തിയവരുടെ മര്‍ദ്ദനമേറ്റുവാങ്ങി പൊലീസുകാരന്‍

web desk
തിരുവനന്തപുരം
June 16, 2023 12:51 pm

തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലെ വീട്ടിലേക്ക് അതിക്രമിച്ച് കടന്ന പൊലീസുകാരന് നാട്ടുകാരുടെ വക മര്‍ദനം. ടെലി കമ്മ്യൂണിക്കേഷൻ സിപിഒ ആർ ബിജുവിനാണ് മര്‍ദനമേറ്റത്. വീടിനുള്ളിൽ അപരിചിതനായ ആളെ കണ്ടതോടെ വീട്ടുകാര്‍ നിലവിളിച്ച് ആളെ കൂട്ടുകയായിരുന്നു. ഓടിക്കൂടിയ ചുട്ടുതൊഴിലാളികളും നാട്ടുകാരും ചേര്‍ന്ന് വീടിന് പുറത്തെത്തിച്ച് മര്‍ദിക്കുകയായിരുന്നു.

എന്തിനാണ് ഇയാള്‍ വീടിനുള്ളില്‍ കയറിയതെന്ന് വ്യക്തമല്ല. നടുറോഡിൽ വച്ച് വടി ഉപയോഗിച്ച് ക്രൂരമായി മർദിച്ചിട്ടുണ്ട്. ബിജുവിനെതിരെയും മർദിച്ചവർക്കെതിരെയും മ്യൂസിയം പൊലീസ് കേസെടുത്തു. മദ്യപിച്ച് സമാന പ്രവൃത്തികളിലേര്‍പ്പെടുകയും നിരന്തരം ജോലിക്ക് ഹാജരാകാതെ നടക്കുകയും ചെയ്യുന്ന  ബിജുവിനെതിരെ വകുപ്പുതല നടപടികളും നടക്കുകയാണ്.

Eng­lish Sam­mury: Intrud­ed into the house; police­man was assault­ed by those who heard the screams

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.