കോണ്‍ഗ്രസിന്റെ തദ്ദേശ തെരഞ്ഞെടുപ്പ് ഫണ്ട് പിരിവിന് പാരയായി ഐഎൻടിയുസി പണപ്പിരിവ് നടത്തുന്നുവെന്ന് പരാതിയുമായി തിരുവനന്തപുരം ഡിസിസി. ഫണ്ട് പിരിവ് നിര്‍ത്താൻ ഐഎൻടിയുസിയോട് നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ട് ആവശ്യപ്പെട്ട് ജില്ലയുടെ ചുമതലയുള്ള കെപിസിസി ജനറൽ സെക്രട്ടറിയും ഡിസിസി പ്രസിഡന്റും കെപിസിസി പ്രസിഡന്റ് കെസുധാകരനെ കണ്ടു. ആശ സമരത്തിനെതിരെ ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരൻ നിലപാട് എടുത്തതിന് പിന്നാലെയാണ് ഫണ്ട് പിരിവിലും പാരവയ്ക്കുന്നുവെന്ന് പരാതി കോണ്‍ഗ്രസിൽ ഉയരുന്നത്.
കഴിഞ്ഞ ദിവസം ചേര്‍ന്ന തിരുവനന്തപുരം ഡിസിസി കോര്‍ കമ്മിറ്റിയിൽ ഐഎൻടിയുസി പിരിവിനെതിരെ രൂക്ഷവിമര്‍ശനമാണ് ഉയര്‍ന്നത്. മിഷൻ 2025 ന്റെ ഭാഗമായി തദ്ദേശ തെരഞ്ഞെടുപ്പ് ചെലവിനല്ലാതെ മറ്റൊരു പിരിവും വേണ്ടെന്ന് കെപിസിസി നിർദേശം ഉണ്ടായിരുന്നു. എന്നാൽ തള്ളിയാണ് ഐഎൻടിയുസി പിരിവ് നടത്തിയത്. അതേസമയം, കെപിസിസി നിര്‍ദേശത്തെക്കുറിച്ച് അറിയിപ്പ് കിട്ടിയിട്ടില്ലെന്നാണ് ഐഎൻടിയുസി വിശദീകരണം. സംസ്ഥാന കമ്മിറ്റിയുടേതല്ല, ജില്ലാ കമ്മിറ്റികളുടെ ആവശ്യപ്രകാരമുള്ള പിരിവാണെന്ന് സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരൻ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.