23 January 2026, Friday

Related news

January 13, 2026
January 7, 2026
January 6, 2026
January 4, 2026
December 27, 2025
December 23, 2025
December 11, 2025
December 3, 2025
December 2, 2025
November 25, 2025

വി ഡി സതീശനുവേണ്ടി വിദേശത്തുനിന്ന് പണം എത്തിച്ച വനിതയ്ക്കായി അന്വേഷണം

web desk
June 26, 2023 11:58 am

പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ കുറ്റാരോപിതനായ പറവൂര്‍ നിയോജക മണ്ഡലത്തിലെ പുനർജനി തട്ടിപ്പ് കേസിൽ വിദേശത്തുനിന്ന് പണം കൊണ്ടുവന്ന വനിതയെക്കുറിച്ച് അന്വേശണം ആരംഭിച്ചു. വിദേശത്ത് നിന്ന് ഫണ്ട് ശേഖരിച്ച് പറവൂരിലെത്തിച്ച സ്ത്രീയെക്കുറിച്ച് സതീശൻ തന്നെയാണ് നേരത്തെ വെളിപ്പെടുത്തിയത്. എന്നാല്‍ ആ സ്ത്രീ ആരാണെന്നാണ് വ്യക്തമാക്കിയിരുന്നില്ല. ഇവരെ കുറിച്ചാണ് വിജിലൻസ് അന്വേഷിക്കുന്നത്. ഫണ്ട് പിരിക്കാൻ ഈ സ്ത്രീക്ക് അനുമതിയുണ്ടായിരുന്നോ എന്നും പിരിച്ച ഫണ്ട് നാട്ടിലേക്കെത്തിയോ എന്നും വിശദമായി അന്വേഷിക്കും.

ആ സ്ത്രീ ആരാണെന്ന് സതീശൻ വെളിപ്പെടുത്തണമെന്ന് പരാതിക്കാരനായ പി രാജു ആവശ്യപ്പെട്ടിരുന്നു. അതേസമയംസ പ്രതിപക്ഷ നേതാവ് വി ഡി സതീശന് വിദേശത്തുപോയി പണപ്പിരിവിന് അനുമതി നൽകിയിട്ടില്ലെന്നാണ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരിക്കുന്നത്. ഏതെങ്കിലും വിദേശ രാജ്യത്തുനിന്ന് ദുരിതാശ്വാസ ഫണ്ട് ശേഖരിക്കാൻ പ്രതിപക്ഷ നേതാവ് വി ഡി സതീശന് 2017–2020 കാലത്ത് അനുമതി നൽകിയിട്ടുണ്ടോ എന്ന കാതികുടം ആക്ഷൻ കൗൺസിൽ ചെയർമാൻ ജയ്സൻ പാനിക്കുളങ്ങരയുടെ ചോദ്യത്തിന് വിവരാവകാശ നിയമപ്രകാരമുള്ള മറുപടിയിലാണ് മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്.

Eng­lish Sam­mury: Inves­ti­ga­tion for the woman who brought mon­ey from abroad for VD Satheesan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.