15 January 2026, Thursday

Related news

January 14, 2026
January 13, 2026
January 12, 2026
December 15, 2025
December 11, 2025
December 11, 2025
December 11, 2025
December 10, 2025
December 10, 2025
December 8, 2025

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കെതിരായ ബലാത്സംഗ പരാതികളില്‍ അന്വേഷണം തുടരും

Janayugom Webdesk
തിരുവനന്തപുരം
December 11, 2025 9:07 am

രാഹുൽ മാങ്കുട്ടത്തിൽ എം എൽ എയ്ക്കെതിരായ ബലാൽസംഗ പരാതികളിൽ അന്വേഷണം തുടരും. രണ്ടാമത്തെ ബലാത്സംഗ പരാതിയിൽ രാഹുലിന് മുൻകൂർ ജാമ്യം ലഭിച്ചതിനെതിരെ സർക്കാർ ഉടൻ ഹൈക്കോടതിയിൽ അപ്പീൽ നൽകും. അതേസമയം, 15 ദിവസമായി ഒളിവിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിലിന് മുൻകൂർ ജാമ്യം ലഭിച്ച പശ്ചാത്തലത്തിൽ ഇന്ന് പുറത്തിറങ്ങും എന്നാണ് സൂചന. രാഹുൽ പാലക്കാട് എത്തിയേക്കും എന്നാണ് വിവരം. 

പുറത്തിറങ്ങിയാൽ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. മുൻകൂർ ജാമ്യം നിലനിൽക്കുന്ന സാഹചര്യത്തിൽ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയയ്ക്കാം എന്ന് കോടതി നിർദേശിച്ചിട്ടുണ്ട്. അന്വേഷണത്തോട് സഹകരിക്കണം എന്നാണ് രാഹുലിനോട് കോടതി നിർദേശിച്ചത്.കര്‍ശന ഉപാധികളോടെയാണ് രാഹുലിനെതിരായ രണ്ടാമത്തെ കേസില്‍ കോടതി ജാമ്യം അനുവദിച്ചത്. എപ്പോള്‍ വിളിച്ചാലും ഹാജരാകണമെന്നും സാക്ഷികളെ സ്വാധീനിക്കരുതതെന്നും ജാമ്യ വ്യവസ്ഥയില്‍ പറയുന്നു. മൂന്ന് മാസത്തേക്ക് ഒന്നിടവിട്ടുള്ള തിങ്കളാ‍ഴ്ചക‍ളില്‍ അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരാകാനും നിര്‍ദ്ദേശമുണ്ട്.

Kerala State - Students Savings Scheme

TOP NEWS

January 14, 2026
January 14, 2026
January 14, 2026
January 14, 2026
January 14, 2026
January 14, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.