ഓൺലൈനിലൂടെ ഓർഡർ ചെയ്ത് ഐഫോൺ നൽകാനത്തെിയ ഡെലിവറി ബോയിയെ കൊലപ്പെടുത്തി മൃതദേഹം കനാലിൽ തള്ളി. ഭരത് സാഹു എന്ന ഡെലിവറി ബോയിയാണ് കൊല്ലപ്പെട്ടത്. ഫോണ്‍ ക്യാഷ് ഓണ്‍ ഡെലിവറിയിലാണ് വച്ചിരുന്നത്. ഉത്തർപ്രദേശിലെ ലഖ്നൗവിൽ സെപ്തംബർ 24 നാണ് സംഭവം. മൊബൈലിന്റെ വിലയായ ഒന്നര ലക്ഷം രൂപ നൽകാതിരിക്കാൻ വേണ്ടിയാണ് കൊലപാതം നടത്തിയത്.
കാഷ് ഓൺ ഡെലിവറി (സിഒഡി) രീതിയില്‍ ഐഫോണുകൾ ഓർഡർ ചെയ്ത് ഫോണ്‍ വരുത്തുകയായിരുന്നു. എന്നാല്‍ നൽകാൻ പണമില്ലാത്തതിനെ തുടർന്ന് യുവാവും സുഹൃത്തും ചേർന്ന് ഡെലിവറി ബോയിയെ കൊലപ്പെടുത്തുകയായിരുന്നു. രണ്ട് ദിവസമായിട്ടും ഭരതിനെ കാണാതായതോടെ കുടുബം പൊലീസിൽ പരാതി നൽകുകയായിരുന്നു. ഭരതിന്റെ ഫോൺ ടവർ ലൊക്കേഷനും സിസിടിവി ദൃശ്യങ്ങളും കണ്ടെത്തി അന്വേഷിച്ച പൊലീസ് പ്രതികളിലേക്കെത്തി.
കൊലപാതകത്തിന് ശേഷം മൃതദേഹം കാറിൽ കയറ്റി ഇന്ദിരാ കനാലിൽ ഉപേക്ഷിക്കുകയായിരുന്നു. സംഭവത്തിൽ പ്രതികളിലൊരാളായ ആകാശ് കുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൂട്ടുകാരൻ ഗജാനന്ദിനായി തിരച്ചിൽ തുടരുകയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.