
ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) താരലേലം ഡിസംബർ 14നും 17നും ഇടയിൽ അബുദാബിയിൽ നടക്കും. 2023‑ൽ ദുബായ് ലേലം സംഘടിപ്പിച്ചതിനു ശേഷം തുടർച്ചയായി മൂന്നാം തവണയാണ് ഇന്ത്യയ്ക്ക് പുറത്ത് ലേലം നടക്കുന്നത്. കഴിഞ്ഞ വർഷം ജിദ്ദയിലാണ് (സൗദി അറേബ്യ) ലേലം നടന്നത്.
താരങ്ങളെ നിലനിർത്തുന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാൻ 10 ഫ്രാഞ്ചൈസികൾക്കും ഈ മാസം 15 വരെ സമയമുണ്ട്. അതേസമയം ലേലത്തിന് മുമ്പ് ചെന്നൈ സൂപ്പർ കിങ്സും രാജസ്ഥാൻ റോയൽസും സ്റ്റാർ ഓൾറൗണ്ടർ രവീന്ദ്ര ജഡേജയും വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ സഞ്ജു സാംസണും തമ്മിലുള്ള ട്രേഡിങ് അഭ്യൂഹങ്ങളാണ് ശ്രദ്ധാകേന്ദ്രം. എന്നാല്‍ സാംസണെ വിട്ടുകൊടുക്കുന്നതിനായി കരാറിന്റെ ഭാഗമായി റോയൽസ് ജഡേജയെ കൂടാതെ മറ്റൊരു താരത്തെ കൂടി ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. 18 കോടി രൂപ വിലവരുന്ന രണ്ട് താരങ്ങളെ പരസ്പരം കൈമാറുക എന്നതാണ് സിഎസ്‌കെയുടെ ആദ്യ മുൻഗണന.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.