8 April 2025, Tuesday
KSFE Galaxy Chits Banner 2

Related news

March 28, 2025
March 24, 2025
December 10, 2024
August 26, 2024
March 31, 2024
September 12, 2023
August 12, 2023
July 26, 2023
July 23, 2023
July 10, 2023

നുണയും വിദ്വേഷവും പ്രചരിപ്പിക്കുന്ന രാഷ്ട്രീയ ശക്തികൾക്കെതിരെ സ്നേഹസന്ദേശ യാത്ര പ്രഖ്യാപിച്ച് ഇപ്റ്റ ദേശീയ സമ്മേളനം

web desk
റാഞ്ചി
March 21, 2023 7:27 pm

നുണകളും വിദ്വേഷവും പ്രചരിപ്പിക്കുന്ന രാഷ്ട്രീയ ശക്തികൾക്കെതിരെ സാംസ്കാരിക തലത്തിൽ സ്നേഹം, ഐക്യം, സാമൂഹിക നീതി, അനുകമ്പ, ചരിത്രബോധം എന്നിവ ശക്തിപ്പെടുത്താൻ ദൽതോംഗഞ്ചിൽ സമാപിച്ച ഇന്ത്യൻ പീപ്പിൾസ് തിയറ്റർ അസോസിയേഷൻ 15-ാം ദേശീയ സമ്മേളനം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ഏപ്രിൽ, മേയ് മാസങ്ങളിൽ ‘ധായ് അഖർ പ്രേം’ എന്ന തലക്കെട്ടിൽ സ്നേഹസന്ദേശയാത്ര സംഘടിപ്പിക്കും.

നൂറ്റാണ്ടുകളായി ഇന്ത്യൻ സമൂഹത്തിൽ നിലനിന്നിരുന്ന ഗംഗാ-ജമുനി സംസ്‌കാരം, മാനുഷിക മൂല്യങ്ങൾ, അനുകമ്പ, ഔദാര്യം, സ്‌നേഹം, സൗഹാർദം എന്നിവയെ നുണയുടെയും വെറുപ്പിന്റെയും രാഷ്ട്രീയം ഉപയോഗിച്ച് മാറ്റിസ്ഥാപിക്കാനുള്ള എല്ലാ ശ്രമങ്ങളും നടക്കുന്നതായി സമ്മേളനം അംഗീകരിച്ച പ്രമേയത്തിൽ ചൂണ്ടിക്കാട്ടി.

നുണകളുടെയും വെറുപ്പിന്റെയും പ്രളയം മനുഷ്യജീവിതത്തിന്റെ പല മേഖലകളെയും വിഴുങ്ങിക്കൊണ്ടിരിക്കുന്നു. മതപരമായ സങ്കുചിതത്വവും മതാന്ധതയും കേന്ദ്രമാക്കി സാധാരണക്കാരുടെ വിശ്വാസങ്ങളെ വെറുപ്പിലേക്ക് തിരിച്ചുവിട്ടാണ് ധ്രുവീകരണം നടക്കുന്നത്. ശാസ്ത്രീയ സമീപനത്തിനുപകരം അന്ധവിശ്വാസങ്ങളും യുക്തിരഹിതമായ ഫത്വകളും പുറപ്പെടുവിച്ചും സാംസ്കാരിക വൈവിധ്യത്തെ നിഷേധിച്ചും ഭൂരിപക്ഷത്തെ ന്യൂനപക്ഷങ്ങൾക്കെതിരെ നിർത്തുന്നു. സാമൂഹിക നീതി, സമത്വം, സ്‌നേഹം, സൗഹാർദം എന്നിവയുടെ വക്താക്കളെ തെറ്റായ ആരോപണങ്ങൾ ഉന്നയിച്ച് യുഎപിഎ പോലുള്ള നിയമങ്ങൾ ചുമത്തി ജയിലിലടയ്ക്കുന്നു. ആശയങ്ങളിലും അഭിപ്രായങ്ങളിലും വൈവിധ്യത്തിന്റെ സംസ്‌കാരം തിരിച്ചറിയുന്ന, അറിവിന്റെ പുതിയ മേഖലകളിൽ നിരന്തരം മുന്നേറുന്ന, എല്ലാ വ്യത്യാസങ്ങൾക്കും ഉപരിയായി മനുഷ്യനെ ബഹുമാനിക്കുന്ന യുവതയുടെ അവസരങ്ങൾ പരിമിതപ്പെടുത്തുന്നു. ജെഎൻയു, ജാമിയ മില്ലിയ സർവകലാശാല, ഹൈദരാബാദ് സർവകലാശാല, അലിഗഡ് സർവകലാശാല തുടങ്ങിയ ഇടങ്ങളിലെ സംഭവങ്ങൾ ഇതിനുദാഹരണമാണെന്ന് സമ്മേളനം ചൂണ്ടിക്കാട്ടി. ഇന്ത്യൻ മഹാനായ ചരിത്ര‑വ്യക്തിത്വങ്ങൾക്കെതിരായ തുടർച്ചയായ അസത്യവും വിദ്വേഷ പ്രചാരണവും വഴി ചരിത്രബോധം വളച്ചൊടിക്കുകയും സ്ഥാപിത ആദർശങ്ങൾ തകർക്കപ്പെടണമെന്നും സമ്മേളനം ആഹ്വാനം ചെയ്തു.

 

Eng­lish Sam­mury: IPTA Nation­al Con­fer­ence Announced Sne­hasandesh Yatra ‘Dhai Akhar Prem’

 

YouTube video player

TOP NEWS

April 8, 2025
April 8, 2025
April 8, 2025
April 8, 2025
April 8, 2025
April 8, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.