3 March 2026, Tuesday

Related news

March 3, 2026
March 3, 2026
March 3, 2026
March 3, 2026
March 3, 2026
March 3, 2026
March 2, 2026
March 2, 2026
March 2, 2026
March 2, 2026

യുദ്ധഭീതിക്കിടെ പ്രകൃതിക്ഷോഭവും; ഇറാനിൽ ഭൂചലനം

Janayugom Webdesk
ടെഹ്‌റാൻ
March 3, 2026 5:08 pm

ഇസ്രയേല്‍-യുഎസ് ആക്രമത്തിന് പിന്നാലെ ഇറാനില്‍ ഭൂചലനം. ഗെരാഷ് മേഖലയില്‍ 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടാത്. ഇറാന്റെ തെക്കൻ മേഖലയാണിത്. ഉപരിതലത്തിൽനിന്നും പത്ത് കിലോമീറ്ററോളം താഴ്ച്ചയിലാണ് ഭൂചലനമുണ്ടായതെന്ന് യുഎസ് ജിയോളജിക്കൽ സർവെ(യുഎസ്ജിഎസ്) വ്യക്തമാക്കി. ഭൂചലനത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. ഇന്തോനേഷ്യയിൽ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനവും ഉണ്ടായതായി യുഎസ്ജിഎസ് അറിയിച്ചു. ഇന്തോനേഷ്യയിലെ സുമാത്ര ദ്വീപിലാണ് ഭൂചലനമുണ്ടായത്.

ഭൂചലനത്തിൽ ആളപായമോ നാശനഷ്ടങ്ങളോ ഉണ്ടായതായി നിലവിൽ റിപ്പോർട്ടുകളില്ല. അതേസമയം, ഇറാനിൽ ഭൂകമ്പമുണ്ടായെന്ന വിവരം പുറത്തുവന്നതിന് പിന്നാലെ ഏതെങ്കിലും രീതിയിലുള്ള ആണവപരീക്ഷണം നടന്നിട്ടുണ്ടോയെന്ന അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഇതിന് ശാസ്ത്രീയമായ തെളിവുകളില്ലെന്നും ഭൂകമ്പമുണ്ടായ തെക്കൻ ഇറാൻ മേഖല ഇത്തരം പ്രകൃതിദുരന്തങ്ങളുണ്ടാകുന്ന പ്രദേശമാണെന്നും വിദഗ്ദര്‍ പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.