13 December 2025, Saturday

Related news

December 13, 2025
December 13, 2025
December 13, 2025
December 8, 2025
November 16, 2025
November 15, 2025
November 14, 2025
November 8, 2025
October 30, 2025
October 23, 2025

സമാധാന നൊബേൽ ജേതാവ് നർഗീസ് മുഹമ്മദിയെ വീണ്ടും ജയിലിലടച്ച് ഇറാൻ

Janayugom Webdesk
തെഹ്‌റാൻ
December 13, 2025 6:42 pm

സമാധാന നൊബേൽ ജേതാവായ നർഗീസ് മുഹമ്മദിയെ ഇറാൻ അധികൃതർ വീണ്ടും അറസ്റ്റ് ചെയ്തു. അന്തരിച്ച ഇറാനിയൻ അഭിഭാഷകൻ ഖോർസോ അലികോർദിയുടെ അനുസ്മരണ ചടങ്ങിനിടെയാണ് 53‑കാരിയായ മനുഷ്യാവകാശ പ്രവർത്തകയെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

2021 നവംബർ മുതൽ ജയിലിലായിരുന്ന നർഗീസിന് 2024 ഡിസംബറിലാണ് ജാമ്യം അനുവദിച്ചത്. വധശിക്ഷ നിർത്തലാക്കണം, സ്ത്രീകൾക്ക് ഹിജാബ് നിർബന്ധമാക്കിയത് പിൻവലിക്കണം എന്നീ ആവശ്യങ്ങളുയർത്തി നടത്തിയ പ്രതിഷേധ പ്രകടനങ്ങളെ തുടർന്നായിരുന്നു നർഗീസിനെ ഭരണകൂടം ജയിലിലടച്ചത്. രാജ്യത്തിനെതിരെ പ്രചാരണം നടത്തി, സർക്കാറിനെതിരായ പ്രതിഷേധങ്ങൾക്ക് പിന്തുണ നൽകി എന്നീ കുറ്റങ്ങളാണ് ചുമത്തി. ഹൃദയസംബന്ധമായ അസുഖങ്ങൾ കാരണമാണ് നർഗീസിനു ജാമ്യം ലഭിച്ചത്. ജയിലിൽ വെച്ച് ഒന്നിലധികം തവണ ഹൃദയാഘാതം ഉണ്ടായതിനെത്തുടർന്ന് നർഗീസ് 2022ൽ ഹൃദയ ശസ്ത്രക്രിയക്ക് വിധേയമായി.

അതേസമയം നർഗീസ് മുഹമ്മദിയെ അറസ്റ്റ് ചെയ്തത് എന്തിനാണെന്നോ എവിടേക്കാണ് കൊണ്ടുപോയതെന്നോ അറിയിച്ചിട്ടില്ലെന്നാണ് കുടുംബാംഗങ്ങളുടെ പ്രതികരണം. ഹൃദയസംബന്ധമായ ആരോഗ്യ പ്രശ്‌നങ്ങളടക്കം നേരിടുന്ന നർഗീസിനെ വീണ്ടും ജയിലടച്ചാൽ അതവരുടെ മരണത്തിലേക്ക് വരെ നയിച്ചേക്കാം എന്ന ആശങ്കയും ഇവർ പങ്കുവെക്കുന്നുണ്ട്. ജയിലിനുള്ളിൽ വെച്ച് ശാരീരികമായും മാനസികമായും ക്രൂരമായ പീഡനങ്ങളാണ് നേരിട്ടതെന്ന് നർഗീസ് പിന്നീട് വെളിപ്പെടുത്തി. ജയിലറക്കുള്ളിൽ താനടക്കമുള്ള സ്ത്രീകൾക്ക് നേരെ ലൈംഗികാതിക്രമം വരെ പൊലീസ് ഉദ്യോഗസ്ഥർ നടത്തുന്നുവെന്നും നർഗീസ് മാധ്യമങ്ങളോട് തുറന്നുപറഞ്ഞിരുന്നു.

Kerala State - Students Savings Scheme

TOP NEWS

December 13, 2025
December 13, 2025
December 13, 2025
December 13, 2025
December 13, 2025
December 13, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.