26 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 3, 2024
December 2, 2024
November 24, 2024
October 29, 2024
October 28, 2024
October 20, 2024
October 15, 2024
October 13, 2024
October 9, 2024
October 7, 2024

യുഎസ് പുറത്താക്കിയ പലസ്തീന്‍ അനുകൂല വിദ്യാര്‍ത്ഥികളെ സ്വീകരിക്കാനൊരുങ്ങി ഇറാന്‍ സര്‍വകലാശാലകള്‍

Janayugom Webdesk
ന്യൂഡല്‍ഹി
May 4, 2024 12:06 pm

പലസ്തീന്‍ അനുകൂല പ്രക്ഷോഭത്തില്‍ യുഎസ് സര്‍വകലാശാലകള്‍ പുറത്താക്കിയ വിദ്യാര്‍ത്ഥികലെ സ്വാഗതം ചെയ്ത് ഇറാന്‍.പുറത്താക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂല വിദ്യാഭ്യാസ സാഹചര്യമൊരുക്കാന്‍ ഇറാനിലെ രണ്ട് സര്‍വകലാശാലകള്‍ സന്നദ്ധരായതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു .

ഇറാന്‍ യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് & ടെക്‌നോളജി (ഐയുഎസ്ടി), അല്ലാമേ തബതാബായി യൂണിവേഴ്‌സിറ്റി (എടിയു) എന്നീ സര്‍വകലാശാല പ്രസിഡന്റുമാരാണ് പ്രഖ്യാപനം നടത്തിയത്.പുറത്താക്കപ്പെട്ട പലസ്തീന്‍ അനുകൂല വിദ്യാര്‍ത്ഥികളെ ക്യമ്പസില്‍ പ്രവേശിപ്പിക്കാനും മുമ്പ് ലഭിച്ചിരുന്ന ബോണസടക്കമുള്ള മുഴുവന്‍ ആനുകൂല്യങ്ങളും നല്‍കാന്‍ തയ്യാറാണെന്നും ഐയുഎസ്ടി പ്രസിഡന്റ് മന്‍സൂര്‍ അന്‍ബിയ അറിയിച്ചു.

യുഎസ് പുറത്താക്കിയ പലസ്തീന്‍ അനുകൂല വിദ്യാര്‍ത്ഥികള്‍ക്കും പ്രൊഫസര്‍മാര്‍ക്കും സ്‌കോളര്‍ഷിപ്പ് നല്‍കാനും അവരെ പേര്‍ഷ്യന്‍ ഭാഷ പഠിപ്പിക്കാനും സര്‍വകലാശാല തയ്യാറാണെന്നും എടിയു പ്രസിഡന്റ് അബ്ദുല്ല മൊതമേദിയും പറഞ്ഞു.അതേസമയം യുഎസിന് പുറമെ യൂറോപ്പിലെ ക്യമ്പസുകളിലുംഇസ്രയേല്‍ വിരുദ്ധ പ്രതിഷേധങ്ങള്‍ നടത്തിയതിന് പുറത്താക്കപ്പെട്ട വിദ്യാര്‍ത്ഥികളെ സ്‌കോളര്‍ഷിപ്പ് നല്‍കികൊണ്ട് പഠിപ്പിക്കാന്‍ ഒരുക്കമാണെന്ന് ഷാഹിദ് ബെഹെഷ്തി സര്‍വകലാശാല ഡീന്‍ സെയ്ദ് മഹ്‌മൂദ് അഘാമിരി അറിയിച്ചു.

വിദ്യാര്‍ത്ഥികളുടെ ഫലസ്തീന്‍ അനുകൂല പ്രക്ഷോഭം തടയാന്‍ യു.എസ് പൊലീസ് ഇതുവരെ 2,200 ഓളം പേരെ അറസ്റ്റ് ചെയ്തു.കഴിഞ്ഞ ദിവസങ്ങളില്‍ ഐവി ലീഗ് ഇന്‍സ്റ്റിറ്റിയൂഷന്‍ നല്‍കിയ സമയ പരിധി ലംഘിച്ച് ഗസയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടുള്ള ക്യാമ്പില്‍ നിന്നും പുറത്തു പോവാന്‍ വിസമ്മതിച്ച വിദ്യാര്‍ത്ഥികളെ കൊളംബിയ സര്‍വകലാശാല കൂട്ടമായി സസ്പെന്‍ഡ് ചെയ്തിരുന്നു.

Eng­lish Summary:
Iran­ian uni­ver­si­ties ready to accept pro-Pales­tin­ian stu­dents expelled by the US

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.