
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ ക്രമിനല്‍ എന്ന് വിളിച്ച് ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി. രാജ്യത്തുണ്ടായ ആയിരക്കണക്കിന് മരണങ്ങൾക്ക് ഉത്തരവാദികൾ പ്രതിഷേധക്കാരാണെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ ടെലിവിഷൻ സംപ്രേക്ഷണം ചെയ്ത പ്രസംഗത്തിലാണ് അദ്ദേഹം പ്രതികരിച്ചത്. ഇറാനിലെ കലാപത്തിൽ യുഎസ് പ്രസിഡന്റ് നേരിട്ട് പ്രസ്താവനകൾ നടത്തിയതായി ഖമനയി പറഞ്ഞു.
രാജ്യദ്രോഹികളെ മുന്നോട്ട് പോകാൻ പ്രേരിപ്പിച്ചു. പ്രക്ഷോഭകാരികളെ സൈനികമായി പിന്തുണയ്ക്കുന്നു എന്ന് ട്രംപ് പറഞ്ഞു. ഇറാനുമേൽ സാമ്പത്തികവും രാഷ്ട്രീയവുമായ ആധിപത്യം സ്ഥാപിക്കാനാണ് യുഎസ് ശ്രമിക്കുന്നത്. മരണങ്ങൾക്കും നാശനഷ്ടങ്ങൾക്കും ഉത്തരവാദി എന്ന നിലയിൽ യുഎസ് പ്രസിഡന്റിനെ ഒരു ക്രിമിനലായി കണക്കാക്കുന്നതായും ഖമനയി പറഞ്ഞു. പ്രക്ഷോഭകർ പള്ളികളും വിദ്യാഭ്യാസ കേന്ദ്രങ്ങളും നശിപ്പിച്ചു. ഇന്റർനെറ്റ് വിലക്ക് അടക്കമുള്ള നിയന്ത്രണങ്ങൾ ഇറാനിൽ തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.