ഇന്ത്യക്കെതിരായ ടി-20 പരമ്പരയ്ക്കുള്ള അയര്‍ലന്‍ഡ് ടീമിനെ പ്രഖ്യാപിച്ചു. 14 അംഗ ടീമില്‍ രണ്ട് പുതുമുഖങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ആന്‍ഡ്രൂ ബാല്‍ബേര്‍ണിയാണ് നായകന്. ഈ മാസം 26, 28 തീയതികളിലായാണ് ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനം. ഈ സമയത്ത് തന്നെ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര നടക്കുന്നതിനാല്‍ രണ്ടാം നിര ടീമാണ് അയര്‍ലന്‍ഡിനെ നേരിടുക.
സ്റ്റീഫന്‍ ഡൊഹേനി, കോണര്‍ ഓല്‍ഫെര്‍ട് എന്നിവരാണ് ടീമില്‍ ഉള്‍പ്പെട്ട പുതുമുഖങ്ങള്‍. സിമി സിംഗ്, ഷെയിന്‍ ഗെറ്റാകാട്ടേ എന്നിവരെ ടീമില്‍ നിന്ന് ഒഴിവാക്കി. അതേസമയം ഇന്ത്യന്‍ ടീമില്‍ മലയാളി താരം സഞ്ജു സാംസണ് ഇടം പിടിച്ചു. രാഹുല്‍ ത്രിപാഠിയും ആദ്യമായി ടീമില്‍ ഇടം നേടി. ഹാര്‍ദ്ദിക് പാണ്ഡ്യയാണ് ടീമിനെ നയിക്കുന്നത്.
English summary; Ireland squad for T20 series announced
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.