18 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

December 17, 2024
December 2, 2024
December 1, 2024
November 29, 2024
November 28, 2024
November 27, 2024
November 26, 2024
November 26, 2024
November 24, 2024
November 24, 2024

ക്രമക്കേട് കണ്ടെത്തി: മൗറീഷ്യസ് അഡാനിയെ പൂട്ടി

രാജ്യത്തെ രണ്ടു കമ്പനികളുടെ ലൈസന്‍സ് സ്ഥിരമായി മരവിപ്പിച്ചു
കള്ളപ്പണം വെളുപ്പിക്കല്‍, രേഖകള്‍ സൂക്ഷിക്കുന്നതില്‍ വീഴ്ച തുടങ്ങിയ നിരവധി ക്രമക്കേടുകള്‍
Janayugom Webdesk
ന്യൂഡല്‍ഹി
September 16, 2023 10:14 pm

അഡാനി കമ്പനികളുമായി ബന്ധമുള്ള സ്ഥാപനത്തിന്റെ ലൈസന്‍സ് മൗറീഷ്യസ് സര്‍ക്കാര്‍ റദ്ദാക്കി.
കള്ളപ്പണത്തെ കുറിച്ച് വാചാലമാകുന്ന ഇന്ത്യ അഡാനിയെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിക്കുമ്പോഴാണ് ഏറ്റവുമധികം അനധികൃത നിക്ഷേപമുണ്ടെന്നറിയപ്പെടുന്ന മൗറീഷ്യസില്‍ നിന്ന് ഈ നടപടിയുണ്ടായിരിക്കുന്നത്.
കഴിഞ്ഞ മേയിലാണ് മൗറീഷ്യസ് ഫിനാന്‍ഷ്യല്‍ റെഗുലേറ്റര്‍, അഡാനി കമ്പനികളുമായി ഓഹരി നിക്ഷേപമുള്ള എമര്‍ജിങ് ഇന്ത്യ ഫണ്ട് മാനേജ്മെന്റ് എന്ന സ്ഥാപനത്തിന്റെ ലൈസന്‍സ് റദ്ദാക്കിയതെന്ന് ദി ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

കള്ളപ്പണം വെളുപ്പിക്കല്‍, അക്കൗണ്ടിങ്-ഓഡിറ്റ് മാനദണ്ഡം ലംഘിക്കല്‍, കോര്‍പറേറ്റ് ഭരണം, ഇടപാടുകാരുടെ രേഖകള്‍ സൂക്ഷിക്കുന്നതില്‍ വീഴ്ച എന്നിവ കണക്കിലെടുത്താണ് മൗറീഷ്യസിന്റെ നടപടി. സ്ഥാപനത്തിന്റെ ബിസിനസ്, നിക്ഷേപ ലൈസന്‍സുകളും റദ്ദാക്കിയവയില്‍പ്പെടും. ലൈസന്‍സ് റദ്ദാക്കല്‍ സ്ഥിരാടിസ്ഥാനത്തിലുള്ള തീരുമാനമായിരിക്കുമെന്ന് മൗറീഷ്യസ് റെഗുലേറ്ററെ ഉദ്ധരിച്ച് റിപ്പോര്‍ട്ടില്‍ പറയുന്നു. നിയമങ്ങളും ചട്ടങ്ങളും പാലിക്കുന്നതിലും സുതാര്യത കാത്തുസൂക്ഷിക്കുന്നതിലും കമ്പനി പരാജയപ്പെട്ടതിനാലാണ് നടപടിയെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു.

അഡാനി കമ്പനിക്കെതിരെ സെക്യൂരീറ്റിസ് ആന്റ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി ) നടത്തിവരുന്ന അന്വേഷണത്തില്‍ എമര്‍ജിങ് ഇന്ത്യ ഫണ്ട് മനേജ്മെന്റാണ്, എമേര്‍ജിങ് ഇന്ത്യ ഫോക്കസ് ഫണ്ടിന്റെയും ഇഎം റീസര്‍ജന്റ് ഫണ്ടിന്റെയും ഓഹരിയുടമകള്‍ എന്നാണ് പറയുന്നത്. സെബിയുടെ അന്വേഷണ പരിധിയില്‍ അഡാനി കമ്പനികളുമായി ബന്ധമുള്ള 13 വിദേശ സ്ഥാപനങ്ങളെക്കുറിച്ച് വിവരിക്കുന്നുണ്ട്. അതേസമയം സെബി അഡാനിക്കെതിരായ അന്വേഷണത്തില്‍ ഒളിച്ചുകളി തുടരുകയുമാണ്.
അഡാനിയുടെ സാമ്പത്തികത്തട്ടിപ്പ് പുറത്ത് കൊണ്ടുവന്ന ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കാത്തതാണ് എമര്‍ജിങ് ഇന്ത്യ ഫണ്ട് മാനേജ്മെന്റ്. ഒസിസിആര്‍പി റിപ്പോര്‍ട്ടില്‍ അഡാനി കമ്പനിയുടെ സാമ്പത്തിക തട്ടിപ്പിന്റെ വിശദവിവരങ്ങളില്‍ ഈ കമ്പനിയുടെ പേരുണ്ട്. എന്നാല്‍ ലൈസന്‍സ് റദ്ദാക്കലുമായി ബന്ധപ്പെട്ട് അഡാനി ഗ്രൂപ്പ് ഇതുവരെ പരസ്യപ്രതികരണം നടത്തിയിട്ടില്ല.

Eng­lish sum­ma­ry; Firm linked to Adani investors in Mau­ri­tius lost licence
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.