22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

October 20, 2024
March 24, 2024
October 2, 2023
September 17, 2023
November 21, 2022
October 29, 2022
August 11, 2022
January 28, 2022
December 18, 2021
November 14, 2021

ഐഎസ് ബന്ധം: കുറ്റപത്രം സമര്‍പ്പിച്ചു

Janayugom Webdesk
ന്യൂഡല്‍ഹി
January 28, 2022 11:04 pm

കേരളത്തില്‍ നിന്നും ഭീകരവാദ സംഘടനയായ ഐഎസിലേക്ക് റിക്രൂട്ട്മെന്റ് നടത്തിയതുമായി ബന്ധപ്പെട്ട കേസില്‍ എട്ടുപേര്‍ക്കെതിരെ ദേശീയ അന്വേഷണ ഏജന്‍സി കുറ്റപത്രം സമര്‍പ്പിച്ചു.

സമൂഹ മാധ്യമങ്ങള്‍ വഴി ഐഎസിനു വേണ്ടി ഫണ്ട് ശേഖരണവും ആശയ പ്രചരണവും നടത്തിയെന്നുള്ള കേസിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ദീപ്തി മാര്‍ല, മുഹമ്മദ് വഖര്‍ ലോണ്‍, മിസ സിദ്ധിഖീ, ഷിഫ ഹാരിസ്, ഒബൈസ് ഹമിദ് മാത്ത, മഡേഷ് ശങ്കര്‍, അമ്മര്‍ അബ്ദുള്‍ റഹിമാന്‍, മുസാമില്‍ ഹസന്‍ ഭട്ട് എന്നിവരുടെ പേരുകളാണ് കുറ്റപത്രത്തിലുള്ളത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് ഐഎസ് ബന്ധം ആരോപിച്ച് മലയാളിയായ മുഹമ്മദ് അമീനിനും കൂട്ടാളികള്‍ക്കുമെതിരെ എന്‍ഐഎ കേസ് രജിസ്റ്റര്‍ ചെയ്തത്.

Eng­lish Sum­ma­ry: IS con­nec­tion: Chargesheet filed

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.