മുംബൈ: പരിമിത ഓവറിലെ കോലിയുടെ ക്യാപ്റ്റന്‍സി പല തവണ ചോദ്യം ചെയ്യപ്പെടലിന് വിധേയമായിട്ടുണ്ടെങ്കിലും ടെസ്റ്റില്‍ കാര്യങ്ങള്‍ മറിച്ചാണ്. ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ക്യാപ്റ്റന്മാരില്‍ ഒരാളാണ് കോലി. നാട്ടില്‍ കോലിയുടെ ക്യാപ്റ്റൻസിയില്‍ ഇതു വരെ ഒരു പരമ്പര പോലും ഇന്ത്യ കൈവിട്ടിട്ടില്ല. 32 മത്സരത്തില്‍ ഇന്ത്യയെ നയിച്ച കോലി 26 എണ്ണത്തിലും വിജയത്തിലെത്തിച്ചു. 59ന് മുകളില്‍ വിജയശതമാനമുളള കോലിയെ ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ടെസ്റ്റ് നായകനായി കണക്കാക്കാം. ഇംഗ്ലണ്ട്, ഓസ്ട്രേലിയ എന്നിവിടങ്ങളില്‍ പോയി പരമ്പര നേടുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല, മാത്രമല്ല സ്വന്തം നാട്ടില്‍ ഒരു പരമ്പര പോലും നഷ്ടപ്പെടുത്തിയിട്ടുമില്ല.
യുവ താരങ്ങളെ പിന്തുണച്ച് അവരുടെ മികച്ച പ്രകടനം പുറത്തു കൊണ്ടുവരുന്നതിലും കോലി വിജയിച്ചു. അഗ്രഷന്‍ നിറഞ്ഞ ക്യാപ്റ്റന്‍സിയില്‍ നിന്നും പക്വതയാര്‍ന്ന ക്യാപ്റ്റനിലേക്കുളള കൂടുമാറ്റവും പ്രശംസനീയം. സഹതാരങ്ങളുടെ പ്രതിസന്ധിഘട്ടത്തില്‍ അവര്‍ക്ക് മാനസികമായി ധൈര്യം പകരാനും കോലി മടികാട്ടാറില്ല. 2019ന് ശേഷം ഒരു സെഞ്ച്വറി കോലിക്ക് ഇല്ലെങ്കില്‍ പോലും ഏതുസമയത്തും മികവ് പുലര്‍ത്താം. ക്യാപ്റ്റന്‍സി റെക്കോഡുകള്‍ പരിശോധിച്ചാല്‍ പോലും ഇന്ത്യ കണ്ട ഏറ്റവും മികച്ച ക്യാപ്റ്റന്‍ കോലി തന്നെ മുന്നില്‍.
ENGLISH SUMMARY:Is Kohli the best Test captain in India?
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.