ഓണ്‍ലൈന്‍ വഴി തീവ്രവാദം പരിശീലിപ്പിക്കുകയും തീവ്രവാദികളെ റിക്രൂട്ട് ചെയ്യുകയും ചെയ്യുന്നവരെ പൊലീസ് പിടികൂടി. ജാർഖണ്ഡിലെ ഗോഡ്ഡ, ഹസാരിബാഗ് ജില്ലകളിൽ നിന്നാണ് രണ്ട് ഐഎസ് പ്രവർത്തകരെ അറസ്റ്റ് ചെയ്തത്. ജാർഖണ്ഡ് പൊലീസിന്റെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് (എടിഎസ്) ആണ് ഭീകരരെ അറസ്റ്റ് ചെയ്തത്. യുഎപിഎ, ഐപിസി വകുപ്പുകൾ പ്രകാരം ഇരുവർക്കുമെതിരെ കേസെടുത്തതായി പൊലീസ് പറഞ്ഞു.
ഇന്ത്യയില്‍ നിന്ന് ഐഎസിലേക്ക് തീവ്രവാദികളെ റിക്രൂട്ട് ചെയ്യുന്നയാളാണ് ഇതില്‍ ഗോഡ്ഡ ജില്ല സ്വദേശിയായ ആരിസ് ഹുസൈൻ എന്നും സ്ക്വാഡ് കണ്ടെത്തി. സമൂഹമാധ്യം വഴിയാണ് ഇയാള്‍ യുവാക്കളെ തീവ്രവാദം പരിശീലിപ്പിക്കുന്നതെന്ന് കണ്ടെത്തിയതായും പൊലീസ് കൂട്ടിച്ചേര്‍ത്തു.
ഇവിടെ തീവ്രവാദ സാന്നിദ്ധ്യമുണ്ടെന്ന രഹസ്യവിവരത്തെ തുടർന്നാണ് അറസ്റ്റ്. ഹസാരിബാഗിലെ പെലാവലിൽ വെച്ചാണ് മറ്റൊരു ഭീകരനായ നസീമിനെ അറസ്റ്റ് ചെയ്തതെവന്ന് പൊലീസ് പ്രസ്താവനയിൽ പറഞ്ഞു.
പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും ആസ്ഥാനമായി പ്രവർത്തിക്കുന്ന മറ്റ് നിരോധിത തീവ്രവാദ ഗ്രൂപ്പുകളുമായും തനിക്ക് ബന്ധമുണ്ടെന്ന് ചോദ്യം ചെയ്യലില്‍ ഹുസൈൻ സമ്മതിച്ചു. പ്രതികളെ ചോദ്യം ചെയ്തു വരികയാണെന്നും എടിഎസ് പ്രസ്താവനയിൽ പറയുന്നു.
English Summary: Terrorist training and recruitment through online: IS operatives who were working in India arrested
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.