27 December 2025, Saturday

Related news

November 15, 2025
November 14, 2025
October 18, 2025
August 13, 2025
May 13, 2025
May 10, 2025
May 8, 2025
May 8, 2025
May 7, 2025
May 5, 2025

ഇസ്ലാമാബാദ് ചാവേറാക്രമണം; നാല് ടിടിപി തീവ്രവാദികള്‍ അറസ്റ്റില്‍

Janayugom Webdesk
ഇസ്ലാമാബാദ്
November 15, 2025 9:02 pm

കോടതി സമുച്ചയത്തിനു പുറത്ത് ചാവേറാക്രമണം നടത്തിയ സംഭവത്തില്‍ നിരോധിത സംഘടനയായ തെഹ്‍രീക് ഇ താലിബാന്‍ പാകിസ്ഥാനിലെ (ടിടിപി) നാല് പേര്‍ അറസ്റ്റില്‍. ഇസ്ലാമാബാദ് ജില്ലാ ജുഡീഷ്യൽ സമുച്ചയത്തിന്റെ പ്രവേശന കവാടത്തിന് സമീപം ഒരു ചാവേർ ബോംബർ സ്ഫോടകവസ്തുക്കൾ പൊട്ടിത്തെറിച്ച് 12 പേർ കൊല്ലപ്പെടുകയും 36 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

ഇന്റലിജൻസ് ബ്യൂറോ ഡിവിഷനും തീവ്രവാദ വിരുദ്ധ വകുപ്പും (സിടിഡി) നടത്തിയ സംയുക്ത ഓപ്പറേഷനിൽ നാല് ടിടിപി തീവ്രവാദികളെ അറസ്റ്റ് ചെയ്തതായി സർക്കാർ അറിയിച്ചു. ഇസ്ലാമാബാദ് ബോംബാക്രമണത്തിൽ ഉൾപ്പെട്ട ചാവേർ അഫ്ഗാൻ പൗരനാണെന്ന് ഭ്യന്തര മന്ത്രി മൊഹ്‌സിൻ നഖ്‌വി പറഞ്ഞിരുന്നു. ഇസ്ലാമാബാദിൽ ചാവേർ ആക്രമണം നടത്താൻ ടെലിഗ്രാം ആപ്പ് വഴി ടിടിപി കമാൻഡർ സയീദ്-ഉർ-റഹ്മാൻ എന്ന ദാദുള്ള തന്നെ ബന്ധപ്പെട്ടിരുന്നുവെന്ന് അറസ്റ്റിലായ സാജിദുള്ള ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. അഫ്ഗാനിസ്ഥാനിൽ നിന്ന് ഉയർന്നുവരുന്ന ഭീകരവാദ പ്രശ്‌നം പരിഹരിക്കുന്നതിന് പാകിസ്ഥാനും അഫ്ഗാൻ താലിബാനും തമ്മിലുള്ള മൂന്നാം റൗണ്ട് ചർച്ചകൾ പരാജയപ്പെട്ടതിന് ദിവസങ്ങൾക്ക് ശേഷമാണ് ഇസ്ലാമാബാദ് ആക്രമണം ഉണ്ടായത്.

Kerala State - Students Savings Scheme

TOP NEWS

December 27, 2025
December 27, 2025
December 27, 2025
December 27, 2025
December 27, 2025
December 27, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.