27 December 2024, Friday
KSFE Galaxy Chits Banner 2

ഗാസയിലെ ആശുപത്രിക്കുനേരെ വീണ്ടും ഇസ്രായേൽ വ്യോമാക്രമണം: മുനമ്പിലെ ഏറ്റവും വലിയ ആശുപത്രി കെട്ടിടം തകര്‍ന്നു, നിരവധി മരണങ്ങള്‍

Janayugom Webdesk
ഗാസ സിറ്റി
November 13, 2023 3:50 pm

ഇസ്രായേൽ വ്യോമാക്രമണത്തിൽ ഗാസയിലെ ഏറ്റവും വലിയ ആശുപത്രി തകര്‍ന്നു. ഗാസ മുനമ്പിലെ ഏറ്റവും വലിയ ആശുപത്രിയായ അൽ ഷിഫ മെഡിക്കൽ കോംപ്ലക്സിലെ കെട്ടിടമാണ് തകർന്നത്. അൽ ഷിഫ കോംപ്ലക്‌സ് ഇസ്രായേൽ ഷെല്ലാക്രമണത്തിന് വിധേയമായതായും അതിന്റെ കാർഡിയോളജി വിഭാഗം നശിപ്പിക്കപ്പെട്ടുവെന്നുംമ സിൻഹുവ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. 

തീവ്രപരിചരണ വിഭാഗങ്ങൾ ഉള്ള മെഡിക്കൽ കോംപ്ലക്സിലെ പ്രധാന പ്രത്യേക കെട്ടിടത്തിന്റെ ഒന്നാം നിലയാണ് ഇസ്രായേൽ സൈന്യം ആക്രമണം നടത്തിയത്. ആശുപത്രി വിടാൻ ശ്രമിച്ച ഏകദേശം 40 ഓളം ആളുകളെ ഇസ്രായേൽ സൈന്യം ലക്ഷ്യം വച്ചിരുന്നു, ഇത് മരണങ്ങൾക്കും പരിക്കുകൾക്കും കാരണമായി, അപകടങ്ങളുടെ കൃത്യമായ എണ്ണം നിര്‍ണയിക്കാനായിട്ടില്ലെന്നും പലസ്തീൻ ആരോഗ്യ ഉദ്യോഗസ്ഥൻ അറിയിച്ചു.

1946‑ൽ സ്ഥാപിതമായ ഈ മെഡിക്കൽ കോംപ്ലക്‌സ് മൂന്ന് പ്രത്യേക ആശുപത്രികൾ ഉൾപ്പെടെ ഗാസ മുനമ്പിലെ ഏറ്റവും വലിയ ആരോഗ്യ സ്ഥാപനമാണ്.

Eng­lish Sum­ma­ry: Israel airstrikes again on hos­pi­tal in Gaza: the largest hos­pi­tal build­ing in the Gaza Strip col­laps­es, many dead

You may also like this video

TOP NEWS

December 27, 2024
December 27, 2024
December 27, 2024
December 27, 2024
December 27, 2024
December 27, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.