25 April 2025, Friday
KSFE Galaxy Chits Banner 2

Related news

April 5, 2025
February 20, 2025
February 17, 2025
January 19, 2025
January 14, 2025
December 27, 2024
November 2, 2024
November 1, 2024
October 29, 2024
October 26, 2024

ഹിസ്ബുള്ള നേതാവ് ഹാഷിം സഫീദിയെ കൊലപ്പെടുത്തിയതായി ഇസ്രയേൽ സൈന്യം

Janayugom Webdesk
ജറുസലേം
October 23, 2024 12:05 pm

ഹിസ്ബുള്ള നേതാവ് ഹാഷിം സഫീദിയെ കൊലപ്പെടുത്തിയതായി ഇസ്രയേൽ സൈന്യം. ചൊവ്വാഴ്ചയാണ് സൈന്യം വിവരം പുറത്തുവിട്ടത്. കൊല്ലപ്പെട്ട ഹിസ്ബുള്ള നേതാവ് ഹസൻ നസ്രള്ളയുടെ പിന്തുടർച്ചക്കാരനായിരുന്നു ഹാഷിം സഫീദി. മൂന്നാഴ്ചകൾക്കുമുമ്പ് ലെബനനിലെ ബെയ്റൂട്ടിലെ ആക്രമണത്തിലാണ് സഫീദിയെ കൊലപ്പെടുത്തിയത്. 

ഹിസ്ബുള്ളയുടെ സായുധസേനാ വിഭാഗമായ ജിഹാദ് കൗൺസിലിന്റെ തലവനായിരുന്നു സഫീദി. 2017‑ൽ സഫീദിയെ തീവ്രവാദിയായി യുഎസ് പ്രഖ്യാപിച്ചിരുന്നു. ലെബനിലെ വടക്കൻ ബെയ്റൂത് പ്രദേശത്തുവെച്ചാണ് ഇസ്രയേൽ സൈന്യം സഫീദിയെ വധിച്ചത്. സഫീദിയോടൊപ്പം ഹിസ്ബുള്ളയുടെ കമാൻഡർമാരിൽ കുറച്ചുപേരും കൊല്ലപ്പെട്ടതായി റിപ്പോർട്ടുണ്ട്. എന്നാൽ ഇസ്രയേലിന്റെ ഈ അവകാശവാദത്തിൽ ഹിസ്ബുള്ള പ്രതികരിച്ചിട്ടില്ല. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.