26 December 2025, Friday

Related news

December 15, 2025
December 13, 2025
December 13, 2025
December 10, 2025
December 7, 2025
December 5, 2025
November 27, 2025
November 25, 2025
November 23, 2025
November 23, 2025

വെടിനിര്‍ത്തല്‍ ലംഘിച്ച് വീണ്ടും ഗാസയില്‍ ഇസ്രയേല്‍ ആക്രമണം

Janayugom Webdesk
ഗാസാ സിറ്റി 
November 23, 2025 10:52 am

വെടിനിര്‍ത്തല്‍ ലംഘിച്ച് വീണ്ടും ഗാസയില്‍ ഇസ്രയേല്‍ ആക്രമണം.കഴിഞ്ഞ ദിവസം ഇസ്രയേല്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ ഗാസയില്‍ കുട്ടികള്‍ ഉള്‍പ്പെടെ 22 പേര്‍ കൊല്ലപ്പെട്ടുവെന്ന് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു.ഗാസ സിറ്റിയിലെ ഡ്രോൺ ആക്രമണത്തിൽ അഞ്ചു പേര്‍ കൊല്ലപ്പെട്ടു. കുട്ടികളടക്കം ഏഴ് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.

അഞ്ച് മുതിര്‍ന്ന ഹമാസ് നേതാക്കളെ വധിച്ചെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹുവിന്റെ ഓഫീസ് അവകാശപ്പെട്ടു. ഒക്ടോബര്‍ 10ന് വെടിനിര്‍ത്തൽ നിലവിൽവന്നശേഷം 318 പലസ്തീൻകാരെയാണ് ഇസ്രയേൽ കൊലപ്പെടുത്തിയതെന്ന് ഗാസ ആരോഗ്യമന്ത്രാലയം അറിയിച്ചു. 788 പേര്‍ക്ക് പരിക്കേറ്റു. 2023 ഒക്ടോബര്‍ മുതൽ ഇസ്രയേൽ നടത്തിയ വംശഹത്യയിൽ 69,733 പലസ്തീൻകാര്‍ക്കാണ് ജീവന്‍ നഷ്ടമായത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.