
ഗാസയിലെ ഇസ്രയേല്‍ ആക്രമണത്തിന് രണ്ടാം വര്‍ഷമാകുമ്പോഴും സമാധാനം അകലെ.യമന്‍ തലസ്ഥാനമായ സനയില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തിൽ നിരവധി മരണം. ആക്രമണത്തെ തുടര്‍ന്ന് നഗരം മുഴുവന്‍ പുകപടലങ്ങളാണെന്ന് അന്തർദേശിയ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇസ്രയേലില്‍ ഹൂതികള്‍ നടത്തിയ ആക്രമണത്തിന് തിരിച്ചടിയായിട്ടാണ് ഇസ്രയേല്‍ സനയില്‍ ആക്രമണം നടത്തിയത്. ആക്രമണം ഇസ്രയേല്‍ സൈനിക വക്താവ് സ്ഥിരീകരിച്ചിട്ടുണ്ട്.
ഹൂതി നേതാവ് അബ്ദുല്‍ മാലിക് അല്‍ ഹൂതി നടത്തിയ പ്രസംഗത്തിനിടെയാണ് ആക്രമണം നടന്നത് . ഹൂതി ജനറല്‍ സ്റ്റാഫിന്റെ കമാന്‍ഡ് ആസ്ഥാനവും ഹൂതികളുടെ സുരക്ഷാ-രഹസ്യാന്വേഷണ ഉപകരണങ്ങളെയുമാണ് ഇസ്രയേല്‍ ലക്ഷ്യമിട്ടത്. ആക്രമണത്തില്‍ ഡസന്‍ കണക്കിന് ഹൂതി തീവ്രവാദ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടെന്ന് ഇസ്രയേല്‍ പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാട്‌സ് അവകാശപ്പെട്ടു. എന്നാല്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടെന്നും 48 പേര്‍ക്ക് പരിക്കേറ്റെന്നുമാണ് ഹൂതികള്‍ പറയുന്നത്. 12ഓളം യുദ്ധവിമാനങ്ങളും എയര്‍ സപ്പോര്‍ട്ട് യൂണിറ്റുകളും ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്ന് ഇസ്രയേല്‍ സൈന്യം വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.