11 January 2026, Sunday

Related news

January 10, 2026
January 6, 2026
January 2, 2026
December 31, 2025
December 31, 2025
December 30, 2025
December 29, 2025
December 28, 2025
December 26, 2025
December 18, 2025

ഹമാസിൻ്റെ പ്രധാന തുരങ്കം കണ്ടെത്തി ഇസ്രയേൽ

Janayugom Webdesk
തെക്കൻ ഗാസ
November 21, 2025 6:02 pm

ഗാസ മുനമ്പിൽ ഹമാസിൻ്റെ ഏറ്റവും പ്രധാനപ്പെട്ടതും തന്ത്രപരവുമായ ഒരു തുരങ്കം ഇസ്രായേൽ പ്രതിരോധ സേന (ഐ ഡി എഫ്) കണ്ടെത്തി. 2014ലെ ഇസ്രായേൽ‑ഹമാസ് യുദ്ധത്തിനിടെ ഗാസയിൽ വെച്ച് കൊല്ലപ്പെട്ട ലെഫ്. ഹദർ ഗോൾഡിൻ്റെ ഭൗതികാവശിഷ്ടങ്ങൾ ഹമാസ് സൂക്ഷിച്ചിരുന്നത് ഈ തുരങ്കത്തിലായിരുന്നു. ഈ മാസം ആദ്യമാണ് തുരങ്കത്തിൽ നിന്ന് അദ്ദേഹത്തിൻ്റെ അവശിഷ്ടങ്ങൾ ഐ ഡി എഫ് കണ്ടെടുത്തത്. 

ഏഴ് കിലോമീറ്ററിലധികം നീളവും 25 മീറ്റർ ആഴവുമുള്ള ഈ തുരങ്കത്തില്‍ ഏകദേശം 80 മുറികളാണ് ഉള്ളത്. ജനസാന്ദ്രതയുള്ള റഫയ്ക്ക് സമീപത്തൂടെ കടന്നുപോകുന്ന ഈ തുരങ്കം പലസ്തീൻ അഭയാർഥികൾ താമസിക്കുന്ന കോമ്പൗണ്ടുകൾ, പള്ളികൾ, ക്ലിനിക്കുകൾ, കിൻ്റർഗാർട്ടനുകൾ എന്നിവയുടെ അടിയിലൂടെയാണ് നിർമ്മിച്ചിരിക്കുന്നത്. ആയുധങ്ങൾ സൂക്ഷിക്കുന്നതിനും, ആക്രമണങ്ങൾ ആസൂത്രണം ചെയ്യുന്നതിനും, താമസത്തിനുമായിട്ടാണ് ഹമാസ് ഇത് ഉപയോഗിച്ചിരുന്നത്. കൊല്ലപ്പെട്ട ഹമാസ് നേതാക്കളായ മുഹമ്മദ് സിൻവാറും മുഹമ്മദ് ഷബാനയും ഉൾപ്പെടെയുള്ള മുതിർന്ന കമാൻഡർമാർ കമാൻഡ് പോസ്റ്റുകളായി ഉപയോഗിച്ചിരുന്ന മുറികളും സൈന്യം കണ്ടെത്തിയിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.