22 January 2026, Thursday

Related news

January 22, 2026
January 16, 2026
January 13, 2026
January 11, 2026
January 4, 2026
December 31, 2025
December 29, 2025
December 28, 2025
December 26, 2025
December 18, 2025

സിറിയയിൽ ഇസ്രയേൽ വ്യോമാക്രമണം തുടരുന്നു; വാർത്താ വായനക്കിടയിൽ ഓടി രക്ഷപെട്ട് അവതാരക

Janayugom Webdesk
ഡമാസ്‌കസ്
July 17, 2025 8:23 am

സിറിയയിൽ ഇസ്രയേൽ വ്യോമാക്രമണം നടത്തിയപ്പോൾ വാർത്താ വായനക്കിടയിൽ ഓടി രക്ഷപെട്ട് അവതാരക. സിറിയിലെ ഔദ്യോഗിക ടിവി ചാനലിൽ വാർത്ത വായിക്കുന്നതിനിടെ പിന്നിൽ സ്ഫോടനം നടക്കുന്നത് കാണാം. തുടർന്ന് വാർത്താ അവതരാക ഓടി രക്ഷപ്പെടുന്നതും ദൃശ്യങ്ങളിലുണ്ട്. ഡമാസ്കസിലെ പ്രതിരോധ മന്ത്രാലയം ഉൾപ്പെടെയുള്ള പ്രധാന സർക്കാർ കെട്ടിടങ്ങൾ കേന്ദ്രീകരിച്ചാണ് ഇസ്രയേൽ വ്യോമാക്രമണം.സിറിയന്‍ തലസ്ഥാനമായ ഡമാസ്കസിലെ സൈനിക ആസ്ഥാനത്തിന് നേരെ ഇസ്രയേല്‍ വ്യോമാക്രമണം നടത്തിയിരുന്നു.

ആക്രമണത്തില്‍ സൈനിക ആസ്ഥാനത്തിന്റെ പ്രവേശന കവാടം പൊട്ടിത്തെറിച്ചു. പ്രസിഡ‍ന്റിന്റെ കൊട്ടാരത്തിനടുത്താണ് ആക്രമണം ഉണ്ടായത്. തുടർച്ചയായ മൂന്നാം ദിവസവും ഇസ്രയേൽ സേന സിറിയയിൽ ആക്രമണം നടത്തി. ദക്ഷിണ സിറിയയിലെ സുവൈദ പ്രവിശ്യയിൽ സർക്കാർ സേനയ്ക്കെതിരെ പോരാടുന്ന ഡ്രൂസ് ഗോത്രവിഭാഗത്തിനു സൈനികപിന്തുണ നൽകാനാണ് ഇസ്രയേൽ വ്യോമാക്രമണം. സിറിയൻ സേനയുടെ ടാങ്കുകളെ ഉന്നമിട്ടും ഇസ്രയേലും വ്യോമാക്രമണം നടത്തി. തെക്കന്‍ സിറിയയിലെ ഡ്രൂസ് സിവിലിയന്മാര്‍ക്കെതിരെ സിറിയന്‍ ഭരണകൂടം സ്വീകരിച്ച നടപടിക്കുള്ള മറുപടിയായാണ് ആക്രമണം നടത്തിയതെന്ന് ഇസ്രയേല്‍ പ്രതിരോധ സേന അറിയിച്ചു. 

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.