13 December 2025, Saturday

Related news

December 13, 2025
December 13, 2025
December 8, 2025
December 7, 2025
December 5, 2025
December 5, 2025
December 3, 2025
November 21, 2025
November 21, 2025
November 18, 2025

ഇറാനിൽ ഇസ്രയേൽ വ്യോമാക്രമണം; സൈനിക കേന്ദ്രങ്ങൾ ആക്രമിച്ചു

Janayugom Webdesk
തെഹ്റാൻ
June 13, 2025 8:45 am

ഇറാന്റെ ആണവ നിലയത്തെയും സൈനിക കേന്ദ്രങ്ങളെയും ലക്ഷ്യമിട്ട് വീണ്ടും ഇസ്രായേൽ ആക്രമണം നടത്തി. മേഖലയിൽ വലിയ സംഘർഷമുണ്ടാകാൻ സാധ്യതയുണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് ആക്രമണം. ഓപ്പറേഷനെത്തുടർന്ന് തെഹ്റാനിൽ നിന്ന് പ്രത്യാക്രമണത്തിന് സാധ്യതയുള്ളതിനാൽ ഇസ്രയേലിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതായി പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സ് പറഞ്ഞു.

ഇറാനിയൻ തലസ്ഥാനത്ത് വെള്ളിയാഴ്ച രാവിലെ സ്ഫോടനമുണ്ടായതായി സ്റ്റേറ്റ് ടിവി റിപ്പോർട്ട് ചെയ്തിരുന്നു. ഇറാന്റെ വ്യോമ പ്രതിരോധ സംവിധാനം പൂർണമായും പ്രവർത്തന ക്ഷമതമാണെന്നും റിപ്പോർട്ട് നല്‍കിയിരുന്നു. ഇറാനെതിരെ വ്യാഴാഴ്ച വൈകിട്ടാണ് ഇസ്രയേൽ സൈനിക നടപടി ആരംഭിച്ചത്. ഇറാൻ തലസ്ഥാനമായ തെഹ്‌റാനിൽ ഉടനീളം സ്‌ഫോടനങ്ങൾ റിപ്പോർട്ട് ചെയ്യുകയാണ്.

അതേസമയം ഇറാനെതിരെ ഇസ്രയേൽ ഓപ്പറേഷൻ റൈസിംഗ് ലയൺ ആരംഭിച്ചെന്ന് പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു വീഡിയോ സന്ദേശത്തിൽ പറഞ്ഞു. ഇസ്രായേലിന്റെ നിലനിൽപ്പിന് തന്നെ അപകടമായി ഇറാൻ ഉയർത്തുന്ന ഭീഷണിയെ ചെറുക്കുന്നതിനായി ലക്ഷ്യമിട്ടുള്ള ഒരു സൈനിക നടപടിയാണിത് എന്നാണ് നെതന്യഹുവിന്റെ വാദം. ഇറാനിൽ ആക്രമണമുണ്ടാകുന്നതിന് ഏതാനും നിമിഷങ്ങൾക്ക് മുമ്പാണ് സന്ദേശം പുറത്ത് വന്നത്.

ഇറാനുമായി ആണവ ഉടമ്പടിയുടെ വ്യവസ്ഥകൾ സംബന്ധിച്ച്‌ ഏറെക്കുറെ ധാരണയായെന്ന്‌ അമേരിക്കൻ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപ്‌ പ്രഖ്യാപിച്ചിരുന്നു. ഇരുരാജ്യങ്ങളും തമ്മിൽ മെയിൽ നടന്ന ചർച്ചയിൽ ദീർഘകാല സമാധാനത്തിനായി ഗൗരവമുള്ള ആശയവിനിമയം നടന്നതായി ട്രംപ്‌ അവകാശപ്പെട്ടിരുന്നു. ഇറാനിൽ തങ്ങൾ ഒരു ആണവപേടിയും ഉണ്ടാക്കാതെതന്നെ കരാറിലേക്ക്‌ അടുക്കുകയാണെന്ന്‌ ദോഹയിൽ വ്യവസായികളുമായി നടത്തിയ കൂടിക്കാഴ്‌ചയ്‌ക്കുശേഷം ട്രംപ് പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.