
ഖത്തറിലെ ദോഹയിൽ ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തിൻ്റെ പൂർണ്ണ ഉത്തരവാദിത്തം ഏറ്റെടുത്ത് ഇസ്രായേൽ. ഇത് പൂർണ്ണമായും സ്വതന്ത്രമായ ഒരു ഇസ്രായേലി നടപടിയാണെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു എക്‌സിൽ വ്യക്തമാക്കി. ഇസ്രായേൽ ഇത് ആരംഭിക്കുകയും നടത്തുകയും പൂർണ്ണ ഉത്തരവാദിത്തം ഏറ്റെടുക്കുകയും ചെയ്യുന്നുവെന്ന് അദ്ദേഹം കുറിച്ചു.
ഹമാസിലെ ഉന്നത നേതാക്കൾക്കെതിരെയാണ് ആക്രമണം നടത്തിയത്. ഒക്ടോബർ 7ലെ കൂട്ടക്കൊലയ്ക്ക് നേരിട്ട് ഉത്തരവാദികളായവരെയാണ് ലക്ഷ്യമിട്ടതെന്ന് ഇസ്രായേൽ പ്രതിരോധ സേന പറഞ്ഞു. ജനവാസ മേഖലയിലല്ല, മറിച്ച് ഹമാസ് നേതാക്കൾ ഒളിച്ചിരുന്ന സ്ഥലത്താണ് ആക്രമണം നടത്തിയതെന്നും ഇസ്രായേൽ വിശദീകരിച്ചു. കത്താറ പ്രവിശ്യയിലാണ് സ്ഫോടനം നടന്നതെന്ന് ഖത്തർ സ്ഥിരീകരിച്ചു. ബോംബർ ജെറ്റുകൾ ആക്രമണം നടത്തിയെന്ന് ഇസ്രായേൽ നേരത്തെ വ്യക്തമാക്കിയിരുന്നു. ആക്രമണത്തെ ശരിയായ തീരുമാനം എന്നാണ് ഇസ്രായേൽ ധനമന്ത്രി ബെസലേൽ സ്മോട്രിച്ച് വിശേഷിപ്പിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.