28 February 2026, Saturday

Related news

February 28, 2026
February 26, 2026
February 25, 2026
February 25, 2026
February 22, 2026
February 19, 2026
February 16, 2026
February 14, 2026
February 13, 2026
February 12, 2026

ഇറാനിലെ ഇസ്രയേല്‍ ആക്രമണം : പ്രാധാനമന്ത്രി നരേന്ദ്രമോഡിക്ക് എതിരെ കോണ്‍ഗ്രസ്

ഇസ്രേയേലില്‍ പോയി മോഡി കാണിച്ചത് ധാര്‍മ്മിക ഭീരുത്വം, ഒരു പുരസ്കാരവും വാങ്ങി, ഇത് ലജ്ജാകരമെന്ന് ജയറാം രമേശ്
Janayugom Webdesk
ന്യൂഡല്‍ഹി
February 28, 2026 4:53 pm

ഇറാനിലെ ഇസ്രയേൽ ആക്രമണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് എതിരെ കോൺഗ്രസ്‌.മോഡിയുടെ രണ്ട് നല്ല സുഹൃത്തുക്കൾ ചേർന്ന് ഒരു യുദ്ധം തുടങ്ങിയിരിക്കുന്നു എന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ് വിമർശിച്ചു.ഇസ്രായേലിൽ പോയി മോഡി കാണിച്ചത് ധാർമ്മിക ഭീരുത്വം.ഇന്ത്യ ഇസ്രായേലിനൊപ്പമാണെന്ന് പ്രഖ്യാപിച്ച മോഡി ഒരു പുരസ്കാരവും വാങ്ങി. മോഡിയുടെ ഇസ്രായേൽ സന്ദർശനം അപമാനകരം,ലജ്ജാകരം എന്നും ജയറാം രമേശ് വിമർശിച്ചു. 

മോഡിയുടെ സുഹൃത്തായ ബെഞ്ചമിൻ നെതന്യാഹു ഇന്ത്യയുടെ പഴയ സുഹൃത്തായ ഇറാനെതിരെ ആക്രമണം നടത്തുന്നു. മോഡി തിരിച്ചെത്തി രണ്ട് ദിവസത്തിന് ശേഷമാണ് ഇത് സംഭവിക്കുന്നത് എന്ന് കോണ്‍ഗ്രസ് നേതാവ് പവൻ ഖേര വിമർശിച്ചു . ഇസ്രായേലിനും ഇറാനും ഇടയിലുള്ള സംഘർഷങ്ങൾ ലഘൂകരിക്കാൻ മോഡി തന്റെ യാത്ര ഉപയോഗിക്കാത്തത് എന്തുകൊണ്ട്. മോഡി ഈ യുദ്ധത്തെ പിന്തുണയ്ക്കുന്നുണ്ടോ എന്ന് പവൻ ഖേര ചോദിച്ചു. 

അതേസമയം ഓപ്പറേഷൻ റോറിംഗ് ലയൺ എന്ന് പേരിട്ടിരിക്കുന്ന ഈ സൈനിക നടപടിക്ക് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇറാനിൽ തങ്ങൾ വൻതോതിലുള്ള യുദ്ധനടപടികൾ ആരംഭിച്ചതായി ട്രംപ് സ്ഥിരീകരിച്ചു. ആണവായുധങ്ങൾ നിർമ്മിക്കില്ലെന്ന ഉറപ്പ് നൽകാതെ ചർച്ചകൾ കൊണ്ട് കാര്യമില്ലെന്നും, ഇറാനിലെ ജനങ്ങൾക്ക് ലഭിക്കുന്ന അവസാന അവസരമാണിതെന്നും ട്രംപ് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.