23 January 2026, Friday

Related news

January 22, 2026
January 22, 2026
January 22, 2026
January 20, 2026
January 19, 2026
January 16, 2026
January 13, 2026
January 10, 2026
January 6, 2026
January 2, 2026

ഗാസ സിറ്റി വളഞ്ഞതായി ഇസ്രയേലി പ്രതിരോധമന്ത്രി

Janayugom Webdesk
ഗാസ സിറ്റി
October 2, 2025 10:59 am

ഗാസ സിറ്റി വളഞ്ഞതായി ഇസ്രയേലി പ്രതിരോധ മന്ത്രി കാറ്റ്സ്. ഗാസ സിറ്റി ഇസ്രയേല്‍ വളഞ്ഞെന്നു അവശേഷിക്കുന്ന മനുഷ്യര്‍ ഉടന്‍ ഗാസ വിട്ട് പോകണമെന്നുമാണ് മുന്നറിയിപ്പ്. പോകാത്തവരെ തീവ്രവാദികളായോ തീവ്രവാദികലെ പിന്തുണയ്ക്കുന്നവരായോ കണക്കാക്കും. പലായനം ചെയ്ത് സ്ഥലത്ത് ഹമാസ് മാത്രമേയുള്ളു എന്ന് ഉറപ്പുവരുത്താൻ പലസ്തീൻ നിവാസികൾക്കുള്ള അവസാന അവസരമാണിതെന്നും അറിയിപ്പ്. 

ഗാസ സമാധാനപദ്ധതി ട്രംപും നെതന്യാഹുവും കൂടെ അംഗീകരിച്ച വാർത്തകൾ പുറത്ത് വരുന്ന സാഹചര്യത്തിലാണ് ഈ നടപടി. എത്രയും പെട്ടെന്ന് യുദ്ധം അവസാനിപ്പിക്കാനും തുടര്‍ന്ന് 72 മണിക്കൂറിനകം എല്ലാ ബന്ദികളെയും ഹമാസ് മോചിപ്പിക്കാനും വ്യവസ്ഥ ചെയ്യുന്നതാണ് പദ്ധതി. ഈ വ്യവസ്ഥ മറ്റ് ലോകരാജ്യങ്ങളായ സൗദി, ജോര്‍ദാന്‍, യുഎഇ, ഖത്തര്‍, ഈജിപ്ത് എന്നിവരും അംഗീകരിച്ചിട്ടുണ്ട്. അതേസമയം, ഗാസയിലേക്കെത്തിയ സഹായ ബോട്ടുകളെയും ഇസ്രയേൽ തടഞ്ഞിരുന്നു.

ഗാസയിലേക്കുള്ള ആവശ്യവസ്തുക്കളുമായി പുറപ്പെട്ട ഗ്ലോബൽ സുമുദ് ഫ്‌ളോട്ടിലയെ തീരത്തോട് അടുത്തപ്പോഴാണ് സൈന്യം തടഞ്ഞത്. പരിസ്ഥിതി പ്രവർത്തക ​ഗ്രെറ്റ തുൻബെർഗ്‌ ഉൾപ്പെടെയുള്ള സാമൂഹ്യപ്രവർത്തകരെ കസ്റ്റഡിയിലെടുത്തതായാണ് വിവരം. ഇസ്രയേൽ നാവികസേന തങ്ങളുടെ മൂന്ന് ബോട്ടുകൾ തടഞ്ഞതായി പ്രവർത്തകർ പറഞ്ഞു. കപ്പലിലുണ്ടായിരുന്ന ആക്ടിവിസ്റ്റുകളെ ഇസ്രയേലിലേക്ക് മാറ്റുകയാണെന്ന് ഇസ്രയേൽ സൈന്യം അറിയിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.