ഗാസയിലെ ഏറ്റവും വലിയ ആശുപത്രിയായ അൽഷിഫ ഹോസ്പിറ്റൽ ഡയറക്ടർ മുഹമ്മദ് അബു സെലമ്യയെയും ജീവനക്കാരെയും ഇസ്രായേൽ പ്രതിരോധ സേന (ഐഡിഎഫ്) അറസ്റ്റ് ചെയ്തു.
ഹമാസ് തീവ്രവാദി സംഘം അൽഷിഫയുടെ കീഴിൽ ഒരു കമാൻഡ് സെന്റർ നടത്തുന്നുണ്ടെന്നും ആശുപത്രിക്കുള്ളിൽ നിരവധി ടണൽ എൻട്രി പോയിന്റുകളുള്ള മെഡിക്കൽ കോംപ്ലക്‌സ് ഉണ്ടെന്നും വാദിച്ചായിരുന്നു ഡയറക്ടറെ അറസ്റ്റ് ചെയ്തത്.
അതേസമയം ആശുപത്രിയില്‍ ഹമാസ് കമാന്‍ഡ് സെന്റര്‍ നടത്തുന്നുവെന്ന ഇസ്രയേലിന്റെ ആരോപണം ആശുപത്രി അധികൃതര്‍ നിഷേധിച്ചു.
ഒക്‌ടോബർ ഏഴിന് ഹമാസ് ബന്ദികളാക്കിയവരെ ആശുപത്രിക്ക് താഴെയുള്ള തുരങ്കങ്ങളിൽ പാർപ്പിച്ചിരിക്കുകയാണെന്നാണ് ഐഡിഎഫിന്റെ അവകാശവാദം.
English Summary: Israeli forces arrested the director of Al Shifa hospital in Gaza
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.