11 December 2025, Thursday

Related news

December 10, 2025
December 7, 2025
December 5, 2025
November 27, 2025
November 23, 2025
November 23, 2025
November 21, 2025
November 21, 2025
October 31, 2025
October 31, 2025

ഗാസയിലേക്കുള്ള സഹായ ബോട്ടില്‍ ഇസ്രയേല്‍ സൈന്യം

Janayugom Webdesk
ടെല്‍ അവീവ്
June 9, 2025 10:30 am

ഇസ്രയേല്‍ കടന്നാക്രമണത്തില്‍ കൊടുംദുരിതത്തിലായ ഗാസയിലെ ജനങ്ങള്‍ക്ക് സഹായം എത്തിക്കാനുള്ള സന്നദ്ധസംഘടനകളുടെ കൂട്ടായ്മയെ ഫ്രീഡം ഫ്ലോട്ടീല്ലയുടെ ചെറുകപ്പലിലല്‍ ഇസ്രയേല്‍ സൈന്യം. ബോട്ടിലെ എല്ലാ സന്നദ്ധ പ്രവര്‍ത്തകരെയും ഇസ്രയേല്‍സൈന്യം ഇന്നു പുലര്‍ച്ചെ 2 മണിയോടെ അന്താരാഷ്ട്ര ജലാതിര്‍ത്തിയില്‍ വെച്ച് അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ട്. ഗാസയിലെ ജനങ്ങൾക്ക്‌ സഹായം നൽകാൻ അനുവദിക്കില്ലെന്ന്‌ ബെന്യമിൻ നെതന്യാഹു സർക്കാർ നേരത്തെ ഭീഷണിപ്പെടുത്തിയിരുന്നു.

സഹായവസ്തുക്കളുമായി എത്തുന്ന ഗ്രെറ്റ തുൻബെർഗ്‌ ഉൾപ്പെടെയുള്ള സാമൂഹ്യപ്രവർത്തകരെ ഗാസയിൽ കാലുകുത്തിക്കില്ലെന്നായിരുന്നു ഭീഷണി. പലസ്തീൻ മേഖലയിൽ പ്രഖ്യാപിച്ചിട്ടുള്ള നാവിക ഉപരോധം ഭേദിക്കാൻ ആരെയും അനുവദിക്കില്ലെന്ന്‌ ഇസ്രയേൽ പ്രതിരോധമന്ത്രി ഇസ്രയേൽ കാറ്റ്‌സും അറിയിച്ചിരുന്നു.12 പേരടങ്ങുന്ന ബോട്ടിൽ അരിയും കുഞ്ഞുങ്ങൾക്ക് നൽകുന്ന പാൽപ്പൊടിയും ഉൾപ്പെടെയുള്ള ആവശ്യ വസ്തുക്കളാണ്‌. കപ്പൽ ഗാസയിൽ എത്തുന്നത് തടയാൻ ഇസ്രയേൽ കാറ്റ്സ് ഞായറാഴ്ച ഉത്തരവിട്ടിരുന്നു. ഗാസ സഹായദൗത്യം ഹമാസിന്‌ നൽകുന്ന പ്രചരണമാണെന്ന്‌ പറഞ്ഞാണ്‌ ഇസ്രയേലിന്റെ ഈ ക്രൂര നീക്കം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.