13 December 2025, Saturday

ഗാസ വെടിനിര്‍ത്തല്‍ കരാറില്‍ വിയോജിപ്പ് പ്രകടിപ്പിച്ച് ഇസ്രയേല്‍ മന്ത്രി രാജി വച്ചു

Janayugom Webdesk
ടെൽ അവീവ്
January 19, 2025 6:22 pm

ഗാസ വെടിനിര്‍ത്തല്‍ കരാറില്‍ വിയോജിപ്പ് പ്രകടിപ്പിച്ച് ഇസ്രയേലിലെ ദേശീയ സുരക്ഷ മന്ത്രി ബെന്‍ ഗ്വിര്‍ ബെഞ്ചമിന്‍ നെതന്യാഹു മന്ത്രിസഭയില്‍ നിന്നും രാജിവച്ചു. ഇറ്റ്മാര്‍ ബെന്‍ഗ്വിറിന്റെ രാജി വെടി നിര്‍ത്തല്‍ കരാറിന് ഭീഷണി അല്ലെങ്കില്‍പ്പോലും ഇത് നെതന്യാഹു മന്ത്രിസഭയെ ദുര്‍ബലപ്പെടുത്താന്‍ സാധ്യതയുണ്ട്. ബെന്‍ഗ്വിറിനെ പിന്തുടര്‍ന്ന് മറ്റ് തീവ്ര വലത് പക്ഷ നിയമജ്ഞര്‍ രാജി വച്ചാല്‍ അത് നെതന്യാഹുവിന്റെ മന്ത്രിസഭയിലെ ഭൂരിപക്ഷം കുറയുന്നതിനും അത് വഴി മറ്റൊരു തെരഞ്ഞെടുപ്പിലേക്ക് രാജ്യത്തെ നയിക്കുന്നതിലേക്കും കാര്യങ്ങള്‍ നീങ്ങാം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.