3 March 2026, Tuesday

Related news

February 20, 2026
February 15, 2026
February 11, 2026
February 1, 2026
February 1, 2026
January 28, 2026
January 22, 2026
January 22, 2026
January 22, 2026
January 20, 2026

ഗാസയിൽ ഇസ്രയേലിന്റെ ആക്രമണം തുടരുന്നു, രണ്ടുപേർ കൊല്ലപ്പെട്ടു

Janayugom Webdesk
ഗാസ
February 11, 2026 5:43 pm

ഒക്ടോബറിലെ വെടിനിർത്തൽ കരാറിനുശേഷവും ഗാസ മുനമ്പിൽ ആക്രമണങ്ങളുമായി ഇസ്രയേൽ. ഗാസയിൽ ഇസ്രയേൽ നടത്തിയ ഡ്രോൺ ആക്രമണത്തിൽ സൈക്കിൾ യാത്രിയാത്രികരായ രണ്ട് പലസ്തീനികൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഇസ്രായേലിന്റെ സൈനിക നിയന്ത്രണത്തിലുള്ളതും ഗാസയെ വിഭജിക്കുന്ന വെടിനിർത്തൽ രേഖയ്ക്ക് സമീപത്തുള്ളതുമായ കിഴക്കൻ ഡീർ അൽ-ബലാഹിലാണ് ഇവർ ആക്രമണത്തിനിരയായത് എന്ന് അൽ-അഖ്‌സ മാർട്രയേഴ്‌സ് ആശുപത്രി അധികൃതർ അറിയിച്ചു. മഗസി അഭയാർത്ഥി ക്യാമ്പിൽ ഇസ്രായേലി വെടിവെപ്പിൽ കൊല്ലപ്പെട്ട ഒരു സ്ത്രീയുടെ മൃതദേഹവും തങ്ങൾക്ക് ലഭിച്ചതായി അവർ പറഞ്ഞു.

വെടിനിർത്തൽ ലംഘനം ഉണ്ടാവുകയോ സൈനികർക്കുനേരെ ആക്രമണം ഉണ്ടാകുകയോ ചെയ്താൽ പ്രതികരിക്കും എന്നായിരുന്നു അവർ നേരത്തേ പറഞ്ഞത്. എന്നാൽ, ഈ രണ്ട് ആക്രമണങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങൾക്കും ഇസ്രായേലി സൈന്യം ഇതുവരെയും പ്രതികരിച്ചിട്ടില്ല. വെടിനിർത്തൽ ആരംഭിച്ചതിന് ശേഷം 586 പലസ്തീനികൾ കൊല്ലപ്പെട്ടിട്ടുള്ളതായി ഗാസ ആരോഗ്യ മന്ത്രാലയം ചൊവ്വാഴ്ച അറിയിച്ചു.

ഇസ്രായേൽ ആക്രമണം ആരംഭിച്ചതു മുതൽ മൊത്തം 72,037 പേർ കൊല്ലപ്പെട്ടതായി മന്ത്രാലയം കൂട്ടിച്ചേർത്തു. ഹമാസ് നേതൃത്വത്തിലുള്ള ഭരണകൂടത്തിന്റെ ഭാഗമായ ഈ മന്ത്രാലയം യുദ്ധമരണങ്ങളുടെ കണക്കുകൾ സൂക്ഷിക്കുന്നുണ്ട്. ഐക്യരാഷ്ട്രസഭയുടെ ഏജൻസികളും സ്വതന്ത്ര വിദഗ്ധരും ഈ കണക്കുകൾ വിശ്വസനീയമായി കണക്കാക്കുന്നുമുണ്ട്.

ഒക്ടോബർ 10‑ന് വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതിന് ശേഷവും പലതവണയായി ഇസ്രായേൽ ആക്രമണങ്ങൾ തുടരുകയും കരാർ ലംഘനം നടത്തുകയും ചെയ്തിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.