ഐഎസ്ആര്‍ഒ ചാരക്കേസില്‍ നമ്പി നാരായണനും അന്വേഷണ ഉദ്യോഗസ്ഥരും തമ്മിലുള്ള ഭൂമിയിടപാട് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി തള്ളി. ചാരക്കേസ് ഗൂഢാലോചന കേസ് ഒന്നാം പ്രതി എസ് വിജയന്‍ സമര്‍പ്പിച്ച ഹരജിയാണ് തള്ളിയത്. നേരത്തെ വിചാരണ കോടതി തള്ളിയ കേസില്‍ ഹൈക്കോടതിയില്‍ അപ്പീല്‍ ഹര്‍ജി സമര്‍പ്പിക്കുകയായിരുന്നു വിജയന്‍.
കേസില്‍ നിന്നും രക്ഷപ്പെടാന്‍ നമ്പി നാരായണന്‍ അന്വേഷണ ഉദ്യോഗസ്ഥരായ സിബിഐ മുന്‍ ജോയിന്റ് ഡയറക്ടര്‍ രാജേന്ദ്രനാഥ് കൗല്‍, ഡിവൈഎസ്പി ഹരിവത്സന്‍ എന്നിവര്‍ക്ക് ഭൂമി നല്‍കിയെന്നായിരുന്നു ആരോപണം. എന്നാല്‍ ഭൂമി വാങ്ങി നല്‍കിയെന്ന് തെളിയിക്കാന്‍ സാധിക്കുന്ന രേഖകള്‍ ഹാജരാക്കാന്‍ വിജയന് സാധിച്ചില്ല.
രേഖകള്‍ ഇല്ലാത്തതിനാലാണ് വിജയന്റെ ഹര്‍ജി ഹൈക്കോടതി തള്ളിയത്. ഭൂമി വാങ്ങിയതിന് തെളിവ് ഉണ്ടെങ്കില്‍ വിചാരണ കോടതിയില്‍ പുതിയ ഹരജി നല്‍കാമെന്ന് ഹൈക്കോടതി അറിയിച്ചു. നമ്പി നാരായണന്‍ അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്നും ഹരജിയില്‍ ഉണ്ട്. 24 രേഖകളും എസ് വിജയന്‍ ഇതിനായി വിചാരണ കോടതിയില്‍ ഹാരജാക്കിയിരുന്നു.
English Summary : isro case land transaction enquiry plea rejected by high court
You may also like this video :
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.