
ഭൗമോപരിതലത്തിലെ മാറ്റങ്ങൾ നിരീക്ഷിക്കുന്നതിനായി ഐ എസ് ആർ ഒയും നാസയും ചേർന്ന് നിർമിച്ച ‘നിസാര്‍’ (നാസ-ഐ.എസ്.ആർ.ഒ സിന്തറ്റിക് അപ്പർച്ചർ റഡാർ) ഉപഗ്രഹത്തിന്റെ വിക്ഷേപണ ദൃശ്യങ്ങൾ പുറത്ത്. ജി എസ് എൽ വി എഫ് ‑16 റോക്കറ്റിൽ ഘടിപ്പിച്ച ഓൺബോർഡ് ക്യാമറകള്‍ പകർത്തിയ ദൃശ്യങ്ങളാണ് ഐഎസ് ആർ ഒ പുറത്തുവിട്ടത്.
ബഹിരാകാശത്തേക്ക് കുതിച്ചുയർന്ന റോക്കറ്റിന്റെ ഭാഗങ്ങൾ ഖര, ദ്രവ, ക്രയോജനിക് ഘട്ടങ്ങളിൽ വേർപ്പെട്ട് പോകുന്നതും അവസാനം ഉപഗ്രഹം ഭ്രമണപഥത്തിൽ പ്രവേശിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമായി കാണാം. ആഗോള ബഹിരാകാശ സഹകരണത്തിലെ ഒരു നാഴികക്കല്ലാണ് ‘നൈസാർ’ വിക്ഷേപണമെന്നും ഇസ്രോ എക്സിൽ വ്യക്തമാക്കി.
ഇന്നലെ വൈകീട്ട് 5.40ന് ആന്ധ്ര ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്ന് ജി എസ് എൽ വി എഫ് ‑16 റോക്കറ്റിലേറിയാണ് നൈസാറിന്റെ ബഹിരാകാശ കുതിപ്പ്. മൂന്നു ഘട്ടങ്ങൾ പൂർത്തിയാക്കി വിക്ഷേപണത്തിന്റെ 19ാം മിനിറ്റിൽ ഭൂമിയിൽ നിന്ന് 745.5 കിലോമീറ്റർ അകലെ സൗര‑സ്ഥിര ഭ്രമണപഥത്തിൽ ഉപഗ്രഹത്തെ എത്തിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.