23 December 2025, Tuesday

Related news

November 2, 2025
October 20, 2025
October 16, 2025
August 21, 2025
August 17, 2025
August 5, 2025
July 31, 2025
July 30, 2025
July 30, 2025
July 28, 2025

ഐഎസ്ആര്‍ഒ ദൗത്യം വിജയം എംടി-1 ഉപഗ്രഹം തിരിച്ചിറക്കി

Janayugom Webdesk
ന്യൂഡല്‍ഹി
March 7, 2023 10:22 pm

ഐഎസ്ആര്‍ഒയുടെ ചരിത്രദൗത്യം വിജയം. മേഘ‑ട്രോപിക്യൂസ്-1 ലോ ഓര്‍ബിറ്റ് ഉപഗ്രഹം വിജയകരമായി അന്തരീക്ഷത്തിലേക്ക് തിരിച്ചിറക്കി നശിപ്പിച്ചു.
ഉപഗ്രഹം അതിന്റെ ഭ്രമണപഥത്തിൽ നിന്ന് താഴെയിറക്കുന്ന രണ്ട് ഘട്ടങ്ങള്‍ 4.32 നും 622 നുമായി ഐഎസ്ആര്‍ഒ പൂര്‍ത്തിയാക്കി. അന്തരീക്ഷത്തില്‍ പ്രവേശിച്ചതോടെ പസഫിക് സമുദ്രത്തിന് മുകളില്‍ വച്ച് ഉപഗ്രഹം കത്തിത്തീരുകയായിരുന്നു. പ്രവര്‍ത്തന രഹിതമായതിനെ തുടര്‍ന്നാണ് 2011 ഒക്ടോബര്‍ 11ന് വിക്ഷേപിച്ച ഉപഗ്രഹം തിരിച്ചിറക്കാന്‍ ഐഎസ്ആര്‍ഒ തീരുമാനിച്ചത്. 

ഐഎസ്ആര്‍ഒയും ഫ്രാന്‍സിന്റെ ബഹിരാകാശ ഏജന്‍സിയായ സിഎന്‍ഇഎസും ചേര്‍ന്നാണ് ഉപഗ്രഹം ഒരുക്കിയത് . ഉപഗ്രഹത്തിന്റെ ദൗത്യം യഥാര്‍ത്ഥത്തിൽ മൂന്ന് വര്‍ഷം മാത്രമായിരുന്നെങ്കിലും, ഒരു ദശകത്തോളം കാലാവസ്ഥയെക്കുറിച്ചുള്ള സുപ്രധാന വിവരങ്ങള്‍ നല്‍കിയിരുന്നു.
ഐഎസ്ആര്‍ഒയുടെ ബംഗളുരുവിലെ ടെലിമെട്രി, ട്രാക്കിങ് ആന്റ് കമാന്‍ഡ് നെറ്റ്‌വര്‍ക്കാണ് പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിച്ചത്. എല്ലാ പ്രവര്‍ത്തനങ്ങളും നിശ്ചയിച്ച രീതിയില്‍ തന്നെ പൂര്‍ത്തിയായെന്ന് ഐഎസ്ആര്‍ഒ അധികൃതര്‍ അറിയിച്ചു. 

Eng­lish Sum­ma­ry: ISRO suc­cess­ful­ly relaunched the MT‑1 satellite

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.