13 December 2025, Saturday

Related news

November 2, 2025
October 20, 2025
October 16, 2025
August 21, 2025
August 17, 2025
August 5, 2025
July 31, 2025
July 30, 2025
July 30, 2025
July 28, 2025

ഐഎസ്ആര്‍ഒയുടെ ഇഒഎസ്-08 വിക്ഷേപണത്തിന് ഒരുങ്ങി

Janayugom Webdesk
ബംഗളൂരു
August 6, 2024 10:56 pm

ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷന്റെ ഏറ്റവും പുതിയ ഭൗമ നിരീക്ഷണ ഉപഗ്രഹമായ ഇഒഎസ്-08 വിക്ഷേപണത്തിനൊരുങ്ങി. ചെറിയ ഉപഗ്രഹങ്ങൾ വിക്ഷേപിക്കാൻ ഉപയോഗിക്കുന്ന എസ്എസ്എൽവി-ഡി 3‑യിലാണ് ഉപഗ്രഹം ബഹിരാകാശത്ത് എത്തിക്കുക.
പാരിസ്ഥിതിക നിരീക്ഷണം മുതൽ ദുരന്തനിവാരണം വരെ ലക്ഷ്യമിട്ടാണ് വിക്ഷേപണം. ഏകദേശം 175.5 കിലോഗ്രാമാണ് ഭാരം. മൈക്രോസാറ്റ്/ഐഎംഎസ്-1 ബേസിൽ നിർമ്മിച്ച ഇഒഎസ് ‑08ൽ മൂന്ന് പ്രധാന പേലോഡുകളാണ് വഹിക്കുന്നത്. അതിലെ മിഡ്-വേവ് ഐആർ, ലോങ്-വേവ് ഐ ആർ എന്നിവയിൽ പകലും രാത്രിയും ചിത്രങ്ങൾ പകർത്താൻ രൂപകല്പന ചെയ്ത ഇലക്ട്രോ ഒപ്റ്റിക്കൽ ഇൻഫ്രാറെഡ് പേലോഡ് ഉൾപ്പെടുന്നു. ദുരന്തങ്ങൾ, പരിസ്ഥിതി, അഗ്നിപർവതങ്ങൾ എന്നിവയുടെയെല്ലാം നിരീക്ഷണങ്ങൾക്കും ഇവ ഉപകരിക്കും. ഒരുവർഷത്തെ ആയുസാണ് ഉപഗ്രഹത്തിനുള്ളത്.

ഗ്ലോബൽ നാവിഗേഷൻ സാറ്റലൈറ്റ് സിസ്റ്റം-റിഫ്ലക്റ്റോമെട്രി പേലോഡ് (ജിഎൻഎസ്എസ്-ആർ) സമുദ്ര ഉപരിതലത്തിലെ കാറ്റിന്റെ വിശകലനം, മണ്ണിന്റെ ഈർപ്പം വിലയിരുത്തൽ, വെള്ളപ്പൊക്കം, ഉൾനാടൻ ജലാശയങ്ങൾ എന്നിവ കണ്ടെത്താനും സഹായിക്കും. ആശയവിനിമയം, ബേസ്ബാൻഡ്, സ്റ്റോറേജ്, പൊസിഷനിങ് പാക്കേജ് എന്നും അറിയപ്പെടുന്ന സംയോജിത ഏവിയോണിക്സ് സിസ്റ്റം ഉൾപ്പെടെ നിരവധി നൂതന സവിശേഷതകൾ ഉൾക്കൊള്ളുന്നതാണ് പുതിയ ഉപഗ്രഹം. 

Eng­lish Sum­ma­ry: ISRO’s EOS-08 is ready for launch

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.