ഇന്ത്യയുടെ പ്രഥമ സൗരദൗത്യം ആദിത്യ എല്‍ വണ്‍ ലക്ഷ്യസ്ഥാനത്തെത്തി. ലഗ്രാഞ്ച് പോയിന്റ് ഒന്നിലെ സാങ്കല്‍പിക ഭ്രമണപഥത്തില്‍ പേടകം എത്തിയെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു. 126 ദിവസത്തെ യാത്രയ്ക്കുശേഷമാണ് ലക്ഷ്യത്തിലെത്തിയത്. അഞ്ചുവര്‍ഷം ലഗ്രാഞ്ച് പോയന്റില്‍ തുടര്‍ന്ന് സൂര്യനെപ്പറ്റി പഠിക്കും.
2023 സെപ്റ്റംബർ 2ന് ആയിരുന്നു ആദിത്യയുടെ വിക്ഷേപണം. കൊറോണ, സൗരവാതം, പ്ലാസ്മ പ്രവാഹം, സൂര്യനിലെ കാന്തികമണ്ഡലം, വിവിധ സൗര പ്രതിഭാസങ്ങൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ ആദിത്യ ലഭ്യമാക്കും.
English Summary: ISRO’s first Sun mission successfully injected into final orbit
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.