ഇന്ത്യന്‍ എംബസിയുടെ ജനസമ്പര്‍ക്ക പരിപാടിയില്‍ ഈ ആഴ്ച ഗാര്‍ഹികത്തൊഴിലാളി റിക്രൂട്ട്‌മെന്റ് വിഷയം പ്രത്യേകമായി ചര്‍ച്ച ചെയ്യും. അനധികൃത റിക്രൂട്ട്‌മെന്റ് ചൂഷണങ്ങള്‍ക്ക് കാരണമാകുന്നുവെന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണ് ഇന്ത്യയും കുവൈത്തും ഒപ്പുവെച്ച ഗാര്‍ഹികത്തൊഴിലാളി റിക്രൂട്ട്‌മെന്റുമായി ബന്ധപ്പെട്ട ധാരണപത്രം മുന്നില്‍വെച്ച് വിഷയം ചര്‍ച്ച ചെയ്യുന്നത്. ബുധനാഴ്ച വൈകീട്ട് ആറിന് എംബസി അങ്കണത്തിലാണ് പരിപാടി. അംബാസഡര്‍ സിബി ജോര്‍ജ് നേതൃത്വം നല്‍കും.
2021 ജൂണിലാണ് ഇരുരാജ്യങ്ങളും ധാരണപത്രത്തില്‍ ഒപ്പുവെച്ചത്. തൊഴിലുടമയും ഗാര്‍ഹിക തൊഴിലാളികളും തമ്മിലുള്ള അവകാശങ്ങളും ബാധ്യതകളും കൃത്യമായി വിവരിക്കുന്ന ധാരണപത്രത്തിനൊപ്പം ഗാര്‍ഹിക തൊഴിലാളികള്‍ക്ക് 24 മണിക്കൂര്‍ സഹായം ഉറപ്പുനല്‍കുന്ന സംവിധാനവും സ്ഥാപിച്ചിട്ടുണ്ട്. കോവിഡ് പ്രതിരോധ കുത്തിവെപ്പ് എടുത്ത എല്ലാ ഇന്ത്യക്കാര്‍ക്ക് ഓപണ്‍ ഹൗസില്‍ പങ്കെടുക്കാം.
English summary; issue of domestic worker recruitment will be discussed separately
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.