കയ്യേറ്റ ഭൂമിയാണെന്ന റിപ്പോർട്ടിനെ തുടർന്ന് പരുന്തുംപാറയിൽ നിർമ്മിച്ച അനധികൃത കുരിശ് റവന്യു വകുപ്പ് പൊളിച്ചു നീക്കി. ഈ സ്ഥലത്ത് നിർമ്മാണ പ്രവർത്തനങ്ങൾക്ക് കളക്ടർ സ്റ്റോപ് മെമ്മോ നൽകിയിരുന്നു. ചങ്ങനാശ്ശേരി തൃക്കൊടിത്താനം സ്വദേശി കൊട്ടാരത്തിൽ സജിത്ത് ജോസഫ് കൈവശംവെച്ച സ്ഥലത്താണ് പുതുതായി കുരിശ് പണിതത്.
ജില്ല കളക്ടർ സ്റ്റോപ് മെമ്മോ നൽകാൻ നിർദേശിച്ചതിനുശേഷമാണ് കുരിശിന്റെ പണികൾ പൂർത്തിയാക്കിയത്. ഇതാണ് ഇന്ന് റവന്യു സംഘം എത്തി പൊളിച്ചുനീക്കിയത്. 3.31 ഏക്കർ സർക്കാർഭൂമി കൈയേറി തൃക്കൊടിത്താനം സ്വദേശി സജിത്ത് ജോസഫ് വൻകിട റിസോർട്ട് നിർമിച്ചതായി ഹൈക്കോടതി നിയോഗിച്ച പ്രത്യേക അന്വേഷണസംഘം കണ്ടെത്തിയിരുന്നു. ഈ മാസം രണ്ടിന് പരുന്തുംപാറയിൽ കൈയേറ്റ ഭൂമിയിലെ നിർമ്മാണപ്രവർത്തനങ്ങൾക്ക് സ്റ്റോപ് മെമ്മോ നൽകാൻ ജില്ല കളക്ടർ പീരുമേട് എൽ ആർ തഹസിൽദാറെ ചുമതലപ്പെടുത്തിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.