18 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

July 9, 2024
June 18, 2024
February 16, 2024
February 1, 2024
December 14, 2023
December 11, 2023
November 9, 2023
September 26, 2023
August 25, 2023
August 23, 2023

റഷ്യൻ സേനയിൽ പ്രവർത്തിക്കുന്ന ഇന്ത്യക്കാരെ വിട്ടയക്കാൻ ധാരണയായി

Janayugom Webdesk
മോസ്‌കോ
July 9, 2024 12:07 pm

റഷ്യൻ സേനയുടെ കൂടെയുള്ള എല്ലാ ഇന്ത്യക്കാരെയും വിട്ടയക്കാൻ ധാരണയായതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയും റഷ്യൻ പ്രസിഡന്റ്‌ വ്ലാദിമർ പുടിനും തമ്മിലുള്ള കുടിക്കാഴ്‌ചയിലാണ്‌ ഇന്ത്യക്കാരെ വിട്ടയക്കാൻ ധാരണയായത്. റഷ്യൻ സേനയിൽ സഹായികളായും പാചകക്കാരുമായാണ്‌ പ്രധാനമായും ഇന്ത്യക്കാർ പ്രവർത്തിക്കുന്നത്‌.

200നടുത്ത്‌ ഇന്ത്യക്കാർ റഷ്യൻ സേനയുടെ ഭാഗമായി ഉക്രൈയ്‌നെതിരായ യുദ്ധത്തിൽ പ്രവർത്തിക്കുന്നു എന്നാണ്‌ വിവരം ലഭിച്ചത്. ജോലി ആവശ്യങ്ങൾക്കുൾപ്പെടെ റഷ്യയിലെത്തിയ ഇന്ത്യക്കാരാണ്‌ നിർബന്ധിതരായി സേനയിൽ ചേര്‍ന്നത്. യുദ്ധത്തിൽ രണ്ട്‌ ഇന്ത്യക്കാർ കൊല്ലപ്പെട്ടതായാണ്‌ വിവരങ്ങൾ. പലരും യുദ്ധം നടക്കുന്ന പ്രദേശങ്ങളിൽ അകപ്പെട്ട്‌ പോയിട്ടുമുണ്ട്‌.

Eng­lish Sum­ma­ry: It was agreed to release Indi­ans work­ing in Russ­ian forces
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.